ട്വിറ്ററില്‍ ബ്ലൂ ടിക്ക് വേണോ? പണം നല്‍കേണ്ടി വരും: പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി മസ്‌ക്

By Shyma Mohan.31 10 2022

imran-azhar

 

വാഷിംഗ്ടണ്‍: ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ഇലോണ്‍ മസ്‌ക് പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു. വെരിഫൈഡ് യൂസര്‍ ആണെന്നതിനുള്ള ബ്ലൂ ടിക്കിന് ഇനി മുതല്‍ പണം ഈടാക്കൂം. മസ്‌ക് ഇതുസംബന്ധിച്ച വിവരം ട്വീറ്റ് ചെയ്തു.

 

ബ്ലൂ ടിക്കിന് പ്രതിമാസം പണം ഈടാക്കാനാണ് നീക്കം. 4.99 ഡോളറാണ്‍ ഉപയോക്താക്കള്‍ പ്രതിമാസം നല്‍കേണ്ടി വരിക. 1648 രൂപ ഇനി മുതല്‍ ബ്ലൂ ടിക്കിനായി ഉപയോക്താക്കള്‍ ചെലവിടേണ്ടി വരും. നവംബര്‍ ഏഴിനകം പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പാക്കേജ് പുറത്തിറക്കാന്‍ മസ്‌ക് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

 

ട്വിറ്റര്‍ അക്കൗണ്ട് ഉടമയുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷം ലഭിക്കുന്നതാണ് ബ്ലു ടിക്ക്. സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ ഉള്‍പ്പെടെ അവതരിപ്പിച്ചിട്ടുണ്ട്.

 

OTHER SECTIONS