By Hiba .27 09 2023
വാട്ട്സ്ആപ്പിൽ ഈയിടെ വന്ന ഒരു ഫീച്ചറാണ് ചാനൽ. വാട്ട്സ്ആപ്പിൽ തന്നെ ഫോളോവേഴ്സിന് അപ്ഡേറ്റുകൾ നൽകാൻ സെലിബ്രിറ്റികളെയും വ്യക്തികളെയും അനുവദിക്കുന്ന ഇൻസ്റ്റാഗ്രാം-പ്രചോദിത സംവിധാനമായിരുന്നു ചാനലുകൾ. വലിയ സ്വീകരണമാണ് ചാനലുകൾക്കു ലഭിച്ചത്.
എന്നാല്‍ ഇപ്പോഴിതാ ഉപയോക്തൃ ഇടപെടൽ വർദ്ധിപ്പിക്കാനായി പിന്തുടരുന്നവര്ക്കു ചാനൽ അപ്ഡേറ്റുകൾക്കു മറുപടി നൽകാൻ അനുവദിക്കുന്ന പുതിയ സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു.ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ അപ്ഡേറ്റിന്റെ(2.23.20.6) ഭാഗമായാണ് ഇത് കണ്ടെത്തിയത്.
ഒരു ചാനൽ അപ്ഡേറ്റിന് ലഭിച്ച മറുപടികളുടെ എണ്ണം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള അപ്ഡേറ്റഡ് ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സ്വകാര്യത നിലനിർത്തിക്കൊണ്ട് ചാനൽ അപ്ഡേറ്റുകൾക്കു മറുപടി നൽകാൻ കഴിയും.
പ്രധാനമന്ത്രി ഉൾപ്പടെയുള്ള നിരവധി പ്രമുഖർ നിലവിൽ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു അപ്ഡേറ്റുകള് നൽകുന്നുണ്ട്.പുതിയതും ജനപ്രിയവുമായ ചാനലുകൾ അവ എത്രത്തോളം സജീവമാണ് എന്നതിനെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് കാണാന്‍ കഴിയും, രാജ്യത്തിന്റെ അടിസ്ഥാനത്തിലും മറ്റും തെരഞ്ഞെടുക്കുകയും ചെയ്യാം.
വാട്ട്സ്ആപ്പ് ചാനലിൽ എങ്ങനെ ചേരാം?
WhatsApp-ലേക്ക് പോയി 'അപ്ഡേറ്റുകൾ' ടാബിലേക്ക് നാവിഗേറ്റ് ചെയ്യുക.സ്ക്രീനിന്റെ താഴെയുള്ള 'ചാനലുകൾ കണ്ടെത്തുക' ടാപ്പ് ചെയ്യുക.ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങൾ കാണും. പകരമായി, സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള 'തെരയൽ' ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് വിവിധ ചാനലുകൾ കണ്ടെത്താം.ചേരുന്നതിന് ചാനലിന്റെ പേരിന് അടുത്തുള്ള '+' ഐക്കൺ ടാപ്പുചെയ്യുക.