രാജ്യത്ത് 5ജി സേവനങ്ങൾ കൂടുതൽ ന​ഗരങ്ങളിൽ ലഭ്യമാക്കി; എയർടെൽ 5ജി പ്ലസ്

By Lekshmi.30 11 2022

imran-azhar

 

 

മുംബൈ: രാജ്യത്ത് 5ജി സേവനം വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് എയർടെൽ. നിലവിൽ 12 നഗരങ്ങളിലാണ് എയർടെൽ 5ജി ലഭിക്കുന്നത്.ചില വിമാനത്താവളങ്ങളിൽ 5ജി സേവനങ്ങൾ ഇപ്പോൾ ആക്സസ് ചെയ്യാനാകും.നിലവിൽ പല നഗരങ്ങളിലും എയർടെൽ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.നിലവിൽ ഡൽഹി, സിലിഗുരി, ബെംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ, നാഗ്പൂർ, ചെന്നൈ എന്നിവയുൾപ്പെടെ 12 ഇന്ത്യൻ നഗരങ്ങളിൽ ലഭ്യമാണ്.ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹത്തി എന്നിവിടങ്ങളിലും നെറ്റ്‌വർക്ക് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.പട്‌ന സാഹിബ് ഗുരുദ്വാര, പട്‌ന റെയിൽവേ സ്റ്റേഷൻ, ഡാക് ബംഗ്ലാവ്, മൗര്യ ലോക്, ബെയ്‌ലി റോഡ്, ബോറിംഗ് റോഡ്, സിറ്റി സെന്റർ മാൾ, പട്‌ലിപുത്ര ഇൻഡസ്‌ട്രിയൽ ഏരിയ എന്നിവയുൾപ്പെടെ പട്‌നയിലെ നിരവധി പ്രദേശങ്ങളിൽ ടെലികോം കമ്പനി ഇപ്പോൾ 5ജി ലഭ്യമാക്കി തുടങ്ങി.

 

 

ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, പൂനെയിലെ ലോഹെഗാവ് വിമാനത്താവളം, വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി ഇന്റർനാഷണൽ എയർപോർട്ട്, നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കർ ഇന്റർനാഷണൽ എയർപോർട്ട്, പട്‌ന എയർപോർട്ട് എന്നിവിടങ്ങളിലും ഉപഭോക്താക്കൾക്ക് എയർടെൽ 5ജി സേവനം ലഭിക്കും. ഡൽഹി എൻസിആർ, മുംബൈ, വാരണാസി, കൊൽക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, നാഥ്ദ്വാര, പൂനെ, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് റിലയൻസ് ജിയോ ഇതിനകം 5 ജി അവതരിപ്പിച്ചിരിക്കുന്നത്.

 

 


ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനങ്ങൾ ജിയോ ലഭ്യമാക്കുന്നുണ്ട്.നിലവിലെ 4ജിയേക്കാൾ 20-30 മടങ്ങ് വേഗത 5ജിക്ക് ഉണ്ട്. 5ജി വന്നതോടെ ഹൈ-ഡെഫനിഷൻ വീഡിയോ-സ്ട്രീമിംഗ്, ഗെയിമിംഗ്, മൾട്ടിപ്പിൾ ചാറ്റിംഗ്, ഫോട്ടോകളുടെ ഇൻസ്റ്റന്റ് അപ്‌ലോഡിംഗ് എന്നിവയിലേക്ക് സൂപ്പർഫാസ്റ്റ് ആക്‌സസ് ലഭിച്ചുതുടങ്ങിയെന്ന് കമ്പനി പറഞ്ഞു.സിം മാറ്റമൊന്നും ആവശ്യമില്ല. നിലവിലുള്ള എയർടെൽ 4ജി സിമ്മില്‌ തന്നെ 5ജി പ്രവർത്തനക്ഷമമാണ്.മറ്റ് നഗരങ്ങളിലും ഉടൻ 5ജി ആക്‌സസ് ലഭിക്കുമെന്ന് രണ്ട് ടെലികോം ഓപ്പറേറ്റർമാരും അറിയിച്ചു.

OTHER SECTIONS