ചാറ്റ് ജിപിടി പണിമുടക്കി

By Lekshmi.25 05 2023

imran-azhar

 

ചാറ്റ് ജിപിടിയും ഓപണ്‍ ഐഎയും പണിമുടക്കി. ഇന്ന് പുലര്‍ച്ചെ മുതല്‍ പല ഉപയോക്താക്കള്‍ക്കും സേവനം ലഭ്യമാകുന്നില്ല.

 

ചാറ്റ് ജിപിടിയില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഉത്തരം ലഭിക്കാതെ ടൈപ്പിംഗ് ചിഹ്നം മാത്രമാണ് കാണിക്കുന്നത്. ആദ്യം പലരും ഇന്റര്‍നെറ്റ് പ്രശ്‌നമാകുമെന്ന് കരുതിയെങ്കിലും എന്നാല്‍ പ്രശ്‌നം ചാറ്റ് ജിപിടിയുടേതാണെന്ന് മനസിലാവുകയായിരുന്നു.

 

ഡൗണ്‍ ഡിടക്ടറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേരാണ് ട്വിറ്ററില്‍ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്.

OTHER SECTIONS