6,749 രൂപ മുതൽ ഫോണുകൾ, ബിഗ് ബില്യൺ ഡേയ്സ് പ്രത്യേക ഓഫറുകളുമായി മോട്ടറോള

By Greeshma Rakesh.29 09 2023

imran-azhar

 


ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് 2023 വിൽപനയ്ക്കു മുമ്പായി തങ്ങളുടെ ജനപ്രിയ സ്മാര്‍ട്ട്ഫോണുകളില്‍ വമ്പൻ കിഴിവുകള്‍ പ്രഖ്യാപിച്ചു മോട്ടറോള . ബിഗ് ബില്യണ്‍ ഡേയ്സ് വിൽപനയിൽ അവതരിപ്പിക്കുന്ന മോട്ടോറോള എഡ്ജ് 40 നിയോയുടെ 8+128 ജി.ബി. വേരിയന്‍റ് 19,999 രൂപയ്ക്കും 12+256 ജി.ബി. വേരിയന്‍റ് 21,999 രൂപയ്ക്കും ആദ്യമായി വിപണിയിൽ വില്‍പ്പനയ്ക്കെത്തും.

 

അതെസമയം മോട്ടോ ജി54 5ജി 8+128 ജിബി, 12+256 ജിബി വേരിയന്‍റുകള്‍ ഒക്ടോബര്‍ 8 മുതല്‍ യഥാക്രമം 12,999 രൂപയ്ക്കും 14,999 രൂപയ്ക്കും ഉപഭോക്താക്കൾക്ക് ലഭ്യമാകും. മാത്രമല്ല 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാര്‍ട്ട്ഫോണായ മോട്ടോ ഇ13 ഇനി 6,749 രൂപയ്ക്ക് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

 

മോട്ടറോള എഡ്ജ് 40 നിയോ

ഏറ്റവും ഭാരം കുറഞ്ഞ IP68 റേറ്റഡ് ഫോണും ഒപ്പം MediaTek™ Dimensity 7030 പ്രോസസർ നൽകുന്ന ലോകത്തിലെ ആദ്യ സ്‌മാർട്ട്‌ഫോണുമായിരിക്കും എഡ്ജ് 40 നിയോ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.10-ബിറ്റ് ബില്യൺ നിറങ്ങളുള്ള സെഗ്‌മെന്റിലെ ആദ്യത്തെ 144Hz 6.5 ഇ‍ഞ്ച് കർവ്ഡ് pOLED ഡിസ്‌പ്ലേയാണ് ഈ ഉപകരണത്തിന്റെ സവിശേഷത.

 

OIS ഉള്ള 50MP അൾട്രാ പിക്‌സൽ നൈറ്റ് വിഷൻ പ്രൈമറി ക്യാമറ, ഒരു ക്യാമറയിൽ തന്നെ മാക്രോ വിഷൻ, ഡെപ്ത് സെഗ്‌മെന്റ് എന്നിവയ്‌ക്കൊപ്പം അൾട്രാ-വൈഡ് ആംഗിൾ ലെൻസും പിന്തുണയ്ക്കുന്ന 13MP സെക്കൻഡറി ക്യാമറയും ഇതിലുണ്ട്. മുൻവശത്ത്, ഉപയോക്താക്കൾക്ക് ക്വാഡ്-പിക്സൽ സാങ്കേതികവിദ്യയുള്ള 32എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

 

മോട്ടോ ജി54 5ജി

ശ്രദ്ധേയമായ ഇന്‍-ബില്‍റ്റ് 12 ജി.ബി. റാം + 256 ജി.ബി. സ്റ്റോറേജ് കോണ്‍ഫിഗറേഷനും സെഗ്മെന്‍റിന്‍റെ ഏറ്റവും ശക്തമായ മീഡിയടെക് ഡൈമെന്‍സിറ്റി 7020 ഒക്ടാ കോര്‍ പ്രൊസസറും ഉള്ള സെഗ്മെന്‍റിന്‍റെ ആദ്യ സ്മാര്‍ട്ട്ഫോണാണ് മോട്ടോ ജി54 5ജി. ഒഐഎസ്. സാങ്കേതികവിദ്യയുള്ള 20എം.പി. ഷേക്ക്-ഫ്രീ ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമുണ്ട്.

 

പാന്റോൺ™ കളർ ഫീച്ചർ ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായ മോട്ടോ g84 5G, 10-ബിറ്റ് കളർ ഡെപ്‌ത്തും 120Hz പുതുക്കൽ നിരക്കമുള്ള 6.5 ഇഞ്ച് pOLEDഡിസ്‌പ്ലേയാണുള്ളത്. സ്നാപ്ഡ്രാഗൺ 680 നൽകുന്ന 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്മാർട്ട്‌ഫോണായ മോട്ടോ ജി32 അവിശ്വസനീയമായ വിലയായ 8,999 രൂപയ്ക്കും ലഭ്യമാണ്. സെന്റർ പഞ്ച്-ഹോൾ ഡിസൈൻ വരുന്ന 6.5-ഇഞ്ച് ഡിസ്‌പ്ലേയിലും 5000mAh ബാറ്ററിയുമാണുള്ളത്.

 

മോട്ടോ e13

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്‌ഫോണായ മോട്ടോ e13 6,749 രൂപയ്ക്കു ലഭിക്കും.മോട്ടോറോള എഡ്ജ് 40യുടെ ഏറ്റവും മികച്ച ഓഫർ ബിഗ് ബില്യണ്‍ ഡേയ്സ് വിൽപനയിൽ പ്രഖ്യാപിക്കുമെന്നു കമ്പനി പറയുന്നു.

OTHER SECTIONS