iphone 13: ഐഫോൺ 13 സീരീസ് പുറത്തിറങ്ങി; സിനിമാറ്റിക് മോഡ്, സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ ഒട്ടനവധി സവിശേഷതകൾ,അറിയേണ്ടതെല്ലാം

By സൂരജ് സുരേന്ദ്രന്‍.15 09 2021

imran-azhar

 

 

ന്യൂയോർക്ക്: സ്മാർട്ട്ഫോൺ ഉപയോക്താക്കൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ഐഫോൺ 13 സീരീസ് പുറത്തിറക്കി ആപ്പിൾ. ഐഫോൺ 12, 12 പ്രൊ, 12 പ്രൊ മാക്സ് എന്നീ മോഡലുകളെ കവച്ചുവെക്കുന്ന ഒട്ടനവധി സവിശേഷതകളുമായാണ് ഐഫോൺ 13 സീരീസിന്റെ വരവ്.

 

ഐഫോൺ 13, ഐഫോൺ 13 മിനി,പ്രോ, പ്രോ മാക്സ് എന്നീ മോഡലുകളാണ് കലിഫോർണിയയിൽ നടന്ന ചടങ്ങിൽ ആപ്പിൾ പുറത്തിറക്കിയത്. ചുവപ്പ്, നീല, പിങ്ക്,മിഡ്നൈറ്റ്, സ്റ്റാർലൈറ്റ് എന്നീ നിറങ്ങളിലാകും ഈ മോഡലുകൾ ലഭ്യമാകുക.

 

 

ഐഫോൺ 13, മിനി ഫോണുകൾക്ക് 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുണ്ട്. ഫോണുകളുടെ വില: ഐഫോൺ 13 ( 79,900 രൂപ മുതൽ) മിനി (69,900 രൂപ മുതൽ) , പ്രോ(119,000 രൂപ മുതൽ), പ്രോ മാക്സ് (129,900 രൂപ മുതൽ). വെള്ളിയാഴ്ച മുതൽ പ്രീ ബുക് ചെയ്യാം.

 

 

ഐഫോൺ 13 സീരീസിന്റെ ഏറ്റവും വലിയ സവിശേഷത സിനിമാ നിലവാരത്തിലുള്ള വിഡിയോകൾ ഷൂട്ട് ചെയ്യാനാകും. ക്യാമറയിൽ വൻ അഴിച്ചുപണിയാണ് ആപ്പിൾ നടത്തിയിരിക്കുന്നത്. സിനിമാറ്റിക് മോഡ്, സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേ തുടങ്ങിയവ സവിശേഷതകളാണ്.

 

ഡയഗണൽ ഷെയ്പ്പിൽ ട്വിൻ റിയർ ക്യാമറയുള്ള ഐഫോൺ വിപണിയിലെ തന്നെ ഏറ്റവും മികച്ച വാട്ടർ റെസിസ്റ്റ് ഫോണാകും. ഐഫോൺ 13 റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

 

ഐഫോൺ 13 ഫോണിന്റെ പിൻഭാഗത്ത് 12 എംപി ഡ്യുവൽ ക്യാമറ സജ്ജീകരണവും മുൻവശത്ത് 12 എംപി ക്യാമറയും ഉൾക്കൊള്ളുന്നു. രണ്ട് ക്യാമറകളും കോണോടുകോണായാണ് സ്ഥാപിച്ചിരിക്കുന്നത്.

 

ഐഫോൺ 12 പ്രോ മാക്സിന്റെ ഭാഗമായ സെൻസർ-ഷിഫ്റ്റ് സാങ്കേതികവിദ്യയും ക്യാമറയുടെ സവിശേഷതയാണ്. ഐഫോണ്‍ 13 മിനിയ്ക്ക് 699 ഡോളറാണ് വില, ഐഫോണ്‍ 13 ന് 799 ഡോളറും.

 

128 ജിബി, 256 ജിബി. 512 ജിബി സ്റ്റോരേജ് ഓപ്ഷനുകളിലാണ് ഫോണുകള്‍ വിപണിയിലെത്തുക.

 

OTHER SECTIONS