By Lekshmi.08 12 2022
തിരുവനന്തപുരം: ഇന്ത്യൻ റോബോട്ടിക് സ്റ്റാർട്ട്അപ്പ് കമ്പനിയായ ജെൻറോബോട്ടിക്സ്ന്റെ മെഡിക്കൽ & മോബിലിറ്റിയുടെ ലോഗോ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ സജ്ജൻ ജിൻഡാൽ പ്രകാശനം ചെയ്തു.ജിൻഡാൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സംഗീത ജിൻഡാല്, ജെൻറോബോട്ടിക് ഇന്നൊവേഷൻസ് ഡയറക്ടർമാരായ വിമൽ ഗോവിന്ദ്, നിഖിൽ എൻ. പി, റാഷിദ്. കെ അരുൺ ജോർജ്, മെഡിക്കൽ ആൻഡ് മൊബിലിറ്റി റീജണൽ ഡയറക്ടർ അഫ്സൽ എം, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
സാമൂഹിക പ്രശ്നങ്ങൾക്ക് സാങ്കേതിക വിദ്യയിലൂടെ പരിഹാരം കാണാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ജെൻറോബോട്ടിക്സ്.ഇന്ത്യയിൽ മാൻഹോളിൽ മനുഷ്യൻ ഇറങ്ങുന്നത് ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ ബാൻഡിക്കൂട്ട് എന്ന റോബോട്ടിനെ വികസിപ്പിച്ചത് കൂടാതെ മെഡിക്കൽ ആൻഡ് മൊബിലിറ്റി എന്ന ഇവരുടെ പുതിയ വിഭാഗത്തിൽ വികസിപ്പിച്ചെടുത്ത ഗെയ്റ് ട്രെയിനിങ് സാങ്കേതിക വിദ്യയുടെ പേരാണ് ജി -ഗെയ്റ്റർ. ഈ റോബോട്ടിൽ അത്യാധുനിക സവിശേഷതകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഡോക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിപ്പിക്കാനാകും വിധത്തിലാണ് റോബോട്ടിന്റെ രൂപകൽപന.ഒന്നോ രണ്ടോ പേരുടെ സഹായം കൊണ്ടുമാത്രം എഴുന്നേറ്റുനിൽക്കാനോ നടക്കാനോ കഴിയുന്നയാളുകളുടെ പരിചരണം റോബോട്ടിന്റെ സഹായത്തിലേക്ക് മാറുന്നതോടെ കൂടുതൽ വേഗത്തിൽ സാധിക്കും.സാധാരണ ഗതിയിൽ 900 ചുവടുകൾ കൈപിടിച്ച് നടത്തിക്കുന്നതിന് മൂന്നു മണിക്കൂർ വേണ്ടിവരുമെങ്കിൽ റോബോട്ടുകൾ ഈ സമയപരിധി വലിയ അളവിൽ ചുരുക്കും.
ജി ഗൈറ്ററിന്റെ എ ഐ - പവർഡ് നാച്ചുറൽ ഹ്യൂമൻ ഗെയ്റ്റ് പാറ്റേൺ മികച്ച കാര്യഷമതയും രോഗിയുടെ നടത്ത പരിശീലന ഘട്ടങ്ങളുടെ ചലനാത്മകതയും സ്ഥിരതയും ഗുണനിലവാരവും വർധിപ്പിക്കുന്നു.ഓരോ രോഗിയുടെയും പ്രത്യേക ആവിശ്യങ്ങൾക്കനുസരിച്ച് ക്രിയാത്മകമായി തെറാപ്പി സംവിധാനം തയ്യാറാക്കാനും ജി -ഗൈറ്റർ സഹായിക്കും.