പുതിയ ലോ​ഗോയുമായി നോക്കിയ; 60 വർഷത്തിനിടെയുള്ള ആദ്യ മാറ്റം

By Lekshmi.28 02 2023

imran-azhar

 


ബാര്‍സിലോന: പുതിയ ലോഗോയുമായി നോക്കിയ.ഏകദേശം 60 വർഷത്തിനിടെ ആദ്യമായാണ് നോക്കിയ തങ്ങളുടെ ലോഗോ മാറ്റുന്നത്.നോക്കിയ എന്ന വാക്ക് അഞ്ച് വ്യത്യസ്ത രൂപങ്ങളില്‍ എഴുതുന്ന രീതിയിലാണ് പുതിയ ലോഗോ.പഴയ ലോഗോയുടെ ഐക്കണിക് നീല നിറം പുതിയ ലോഗോയില്‍ ഇല്ല.

 

 

തിങ്കളാഴ്ച ബാഴ്‌സലോണയിൽ ആരംഭിച്ച മൊബൈൽ വേൾഡ് കോൺഗ്രസില്‍ വച്ചാണ് പുതിയ ലോഗോ നോക്കിയ പുറത്തിറക്കിയത്. 2020 ന് ശേഷം കടുത്ത പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നു പോകുന്നത്. അതിനാല്‍ തന്നെ ഈ ഫിന്‍ലാന്‍റ് കമ്പനി വലിയതോതിലുള്ള മാറ്റങ്ങളാണ് മൂന്ന് വര്‍ഷമായി വരുത്തുന്നത്.

 

 

ഈ പുനഃസജ്ജീകരണ ഘട്ടം പൂർത്തിയായതിനാൽ, രണ്ടാം ഘട്ടം ആരംഭിക്കുകയാണെന്നും അതിനാലാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നത് എന്നുമാണ് കമ്പനി വിശദീകരണം.

 

 

എന്നാൽ കഴിഞ്ഞ വർഷം ഈ മേഖലയില്‍ 21% വളർച്ചയുണ്ടായി.ഇത് നിലവിൽ ഞങ്ങളുടെ വിൽപ്പനയുടെ 8% ആണ് അതായത് ഏകദേശം 2 ബില്യൺ യൂറോ വരും ഇത്.എത്രയും വേഗത്തിൽ ഈ രംഗത്ത് വലിയ നേട്ടം ഉണ്ടാക്കാാണ് കമ്പനി ആലോചിക്കുന്നത് നോക്കിയ സിഇഒ വ്യക്തമാക്കി.

 

 

 

OTHER SECTIONS