By priya.03 06 2023
ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് 'സെക്യൂരിറ്റി സെന്റര്‍' പേജ് എന്ന പേരില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്.
തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ബോധവത്കരണം നല്‍കുന്ന സംവിധാനമാണ് സെക്യൂരിറ്റി സെന്റര്‍ പേജ്. ഒരൊറ്റ വിന്‍ഡോയില്‍ തന്നെ സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും അടങ്ങുന്നതാണ് സംവിധാനം.
ഈ ഫീച്ചര്‍ തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ സുരക്ഷാ മാര്‍ഗങ്ങളെ കുറിച്ച് ഓര്‍മ്മിപ്പിക്കും.തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ വാട്സ്ആപ്പ് തന്നെ അവതരിപ്പിച്ച ഫീച്ചറുകള്‍ ഈ പേജ് വഴി ഉപയോക്താക്കളെ ഓര്‍മ്മിപ്പിക്കും.
ഇതിലൂടെ സുരക്ഷ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് വാട്സ്ആപ്പ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലീഷിന് പുറമേ മലയാളം അടക്കം 10 പ്രാദേശിക ഭാഷകളിലും ഈ പേജ് ലഭിക്കും.
സ്വകാര്യത സംരക്ഷിക്കാന്‍ വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറുകള്‍, മെസേജുകളുടെ സംരക്ഷണം ഉറപ്പാക്കുന്ന എന്‍ഡു ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തുടങ്ങിയ കാര്യങ്ങളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
ഇതിന് പുറമേ തട്ടിപ്പുകളില്‍ വീഴാതിരിക്കാനുള്ള ടിപ്പുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങള്‍ അടക്കം വിശദമായാണ് സെക്യൂരിറ്റി സെന്ററില്‍ നല്‍കിയിരിക്കുന്നത്.