/kalakaumudi/media/media_files/2025/12/07/maost-2025-12-07-16-52-19.jpg)
ചത്തീസ്ഗഢ്: ബിജാപൂര്‍ ജില്ലയിലെ വിദൂര ഗ്രാമമായ കൊണ്ടപ്പള്ളിയുടെ മുഖം മാറുന്നു. ഗ്രാമത്തില്‍ ആദ്യമായി ഇതാ മൊബൈല്‍ ടവര്‍ സ്ഥാപിതമായിരിക്കുകയാണ്. ഗ്രാമം മാവോയിസ്റ്റ് മുക്തമായതിന് പിന്നാലെയാണ് പുതിയ മാറ്റങ്ങള്‍. സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയതോടെ ഭീകരര്‍ ഗ്രാമം ഉപേക്ഷിക്കുകയും വികസനം സാധ്യമാവുകയുമായിരുന്നു.തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ വനമേഖലയിലാണ് കൊണ്ടപ്പള്ളി സ്ഥിതി ചെയ്യുന്നത്. ഇവിടെ റോഡുകള്‍, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമല്ലാത്ത അവസ്ഥ ഏറെക്കാലമായി നിലനിന്നിരുന്നു.
ടവര്‍ പ്രവര്‍ത്തനക്ഷമം ആയതോടെ ഗ്രാമവാസികള്‍ ടവര്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് റാലി നടത്തി. പരമ്പരാഗത ആചാരങ്ങള്‍ നടത്തി. നൃത്തം ചെയ്താണ് ഗ്രാമീണര്‍ ടവര്‍ എത്തിയതിനെ ആഘോഷിച്ചത്. ടവര്‍ വന്നതോടെ ഗ്രാമവാസികള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ അടക്കം ലഭ്യമാകും.
മൊബൈല്‍ കണക്ടിവിറ്റി ഇല്ലാത്തതിനാല്‍ ബാങ്കിങ് സേവനങ്ങള്‍ക്കായി ഗ്രാമവാസികള്‍ക്ക് മുന്‍പ് ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടി വന്നിരുന്നു. വിവാഹിതരായ ഓരോ സ്ത്രീക്കും പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആനുകൂല്യ കൈമാറ്റം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നതിനെ കണക്ടിവിറ്റി പ്രശ്നം ബാധിച്ചിരുന്നതായി അധികൃതര്‍ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
