ഡല്‍ഹി സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നിന്നുള്ള ഡോ. ബിലാല്‍ നസീര്‍ മല്ലയെയാണ് ഡല്‍ഹിയില്‍ നിന്നുള്ള ഒരു സംഘം അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു. കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

author-image
Biju
New Update
DD 3

ന്യൂഡല്‍ഹി : ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തില്‍ ഒരാളെക്കൂടി ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നിന്നുള്ള ഡോ. ബിലാല്‍ നസീര്‍ മല്ലയെയാണ് ഡല്‍ഹിയില്‍ നിന്നുള്ള ഒരു സംഘം അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ വക്താവ് പറഞ്ഞു. കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

നവംബര്‍ 10 ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിന് പിന്നിലെ ഗൂഢാലോചനയില്‍ ബിലാലിന് പങ്കുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയതായി പ്രസ്താവനയില്‍ പറയുന്നു.

മരിച്ച പ്രതി ഉമര്‍ ഉന്‍ നബിക്ക് ബിലാല്‍ അഭയം നല്‍കിയിരുന്നതായും ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിനുും ബിലാലിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ടെന്നും എന്‍ഐഎ പറഞ്ഞു.