/kalakaumudi/media/media_files/2025/11/01/cloud-2025-11-01-09-39-07.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിലവിലെ അന്തരീക്ഷം ക്ലൗഡ് സീഡിങ്ങിന് അനുയോജ്യമല്ലെന്ന് ഐഐടി ഡല്‍ഹി റിപോര്‍ട്ട് . ഡല്‍ഹിയുടെ മലിനീകരണം നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിങ്ങ് പ്രധാന മാര്‍ഗ്ഗമായി സ്വീകരിക്കാന്‍ കഴിയില്ലെന്നും റിപോര്‍ട്ട് പറയുന്നു. കൃത്രിമ മഴ പെയ്യിക്കാനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ കണ്ടെത്തല്‍.
നിലവില്‍ ഡല്‍ഹിയില്‍ ശൈത്യകാല അന്തരീക്ഷമാണുള്ളത്. ഈ സമയത്ത് ക്ലൗഡ് സീഡിങ്ങ് നടത്തുന്നത് പ്രയോജനം ചെയ്യില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ആവശ്യമായ ഈര്‍പ്പം ഉണ്ടെങ്കിലേ കൃത്രിമ മഴ പെയ്യിക്കാനാവൂ. ഡല്‍ഹിയിലെ മലിനീകരണതോത് അതിതീവ്ര അളവിലായതിനാല്‍ തന്നെ ക്ലൗഡ് സി ഡിങ് കൊണ്ട് താല്‍ക്കാലിക ആശ്വാസം മാത്രമേ കിട്ടൂ. സ്ഥിതി തുടര്‍ന്നും മോശം അവസ്ഥയില്‍ തന്നെ ആകുമെന്ന് റിപോര്‍ട്ട് പറയുന്നു.
നിലവില്‍ വലിയ ചെലവുവരുന്ന ഒന്നാണ് ക്ലൗഡ് സീഡിങ് . അതിനാല്‍ തന്നെ അത്തരമൊരു പരിപാടി നടപ്പിലാക്കുമ്പോള്‍ അതിന് എത്രമാത്രം വിജയസാധ്യത ഉണ്ട് എന്നു കൂടി പരിഗണിക്കേണ്ടതുണ്ട് എന്നാണ് വിദഗ്ധാഭിപ്രായം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
