/kalakaumudi/media/media_files/2025/10/31/dharmasthala-2025-10-31-07-58-30.jpg)
ബെംഗളൂരു: ധര്‍മ്മസ്ഥല ഗൂഢാലോചന കേസ് അന്വേഷണത്തില്‍ പ്രത്യേക സംഘത്തിന് തിരിച്ചടി. ചിന്നയ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസിലെ അന്വേഷണം കര്‍ണാടക ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു.
കേസിലെ ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹര്‍ജിയിലാണ് നടപടി. തങ്ങളുടെ പരാതിയില്‍ എടുത്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
നവംബര്‍ 12ന് ഈ ഹര്‍ജിയില്‍ വിശദമായ വാദം നടക്കും വരെയാണ് കര്‍ണാടക ഹൈക്കോടതി അന്വേഷണ നടപടികള്‍ സ്റ്റേ ചെയ്തത്. കേസില്‍ വാദിയോ പ്രതിയോ അല്ലെന്നിരിക്കെ തങ്ങള്‍ക്ക് 9 തവണ സമന്‍സ് അയച്ചു കഴിഞ്ഞെന്നും പത്താമത്തെത് 27ന് കിട്ടിയെന്നും ഇത് നിയമവിരുദ്ധ നടപടി ആണെന്നും കാണിച്ചാണ് നാല്‍വര്‍ സംഘം ഹൈക്കോടതിയില്‍ എത്തിയത്.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഒരേ കേസില്‍ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ല എന്ന് വിമര്‍ശിച്ചു. ധര്‍മസ്ഥല വിവാദങ്ങള്‍ക്ക് പിന്നാലെ ധര്‍മ്മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റിനെ നാടുകടത്താനും ഉത്തരവ് ഇറങ്ങിയിരുന്നു. ദക്ഷിണ കന്നട ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നാണ് മഹേഷ് ഷെട്ടി തിമരോടിക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അഞ്ച് കേസുകളില്‍ പ്രതിയായ സാഹചര്യത്തിലായിരുന്നു നീക്കം.
നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്‌തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സി എന്‍ ചിന്നയ്യയുടെ വെളിപ്പെടുത്തിയത്. ധര്‍മ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നല്‍കിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
