നവിമുംബൈ:നാലാമത്തെ താരാഭായി ഷിൻഡെ റാപിഡ് ചെസ്സ് ടൂർണമെന്റ് മാർച്ച് 3 ന് നെരൂൾ അഗ്രി കോളി ഭവനിൽ അരങ്ങേറും. നവി മുംബൈയിൽ നടക്കുന്ന ഏക ഫിഡെ റേറ്റഡ് റാപിഡ് ചെസ്സ് ടൂർണമെൻ്റിന് ഇത് നാലാം വർഷം. അഞ്ജനി ഭായി Chess Academy യും , നവി മുംബൈയിലെ ചെസ്സ് പ്രോത്സാഹനത്തിന് പ്രത്യേകം താൽപര്യം പ്രകടിപ്പിച്ച ഫെഡറൽ ബാങ്കും സംയുക്തമായാണ് ഇതു സംഘടിപ്പിക്കുന്നത്. അഞ്ജനി ഭായി Chess Academy - നവി മുംബൈയിലെ റബാലെ കേന്ദ്രീകരിച്ച് നിർധനരായ കുട്ടികൾക്കായി ചെസ്സ് ക്ലാസ്സുകൾ നടത്തി വരുന്നുണ്ട്. ബാൽ വികാസ് കേന്ദ്ര എന്ന ജീവ കാരണ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ അക്കാഡമിയിൽ 200-ഓളം കുട്ടികൾ പരിശീലനം നേടി വരുന്നു. ഇതുവരെ ഏഴ് ഫിഡെ റേറ്റഡ് കളിക്കാരെ ഈ അക്കാഡമി വളർത്തിയെടുത്തിട്ടുണ്ട്. പങ്കെടുക്കുന്നതിനും / കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക - Nandakumar T V- 98209 88026
ഫിഡെ റേറ്റഡ് ചെസ്സ് ടൂർണമെൻ്റ് നവി മുംബൈയിൽ
ഇതുവരെ ഏഴ് ഫിഡെ റേറ്റഡ് കളിക്കാരെ ഈ അക്കാഡമി വളർത്തിയെടുത്തിട്ടുണ്ട്
New Update