/kalakaumudi/media/media_files/2025/10/29/azar-2025-10-29-19-39-38.jpg)
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിലേക്ക്. വെള്ളിയാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.
നവംബര്‍ 11 ന് നടക്കുന്ന ജൂബിലി ഹില്‍സ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനായുള്ള തിരക്കേറിയ പ്രചാരണങ്ങള്‍ക്കിടയിലാണ് ഈ തീരുമാനം വരുന്നത്. മുസ്ലീം ന്യൂനപക്ഷ വോട്ടുകളുടെ വലിയ കേന്ദ്രീകരണമാണ് ഇവിടെയുള്ളത്.
ഈ വര്‍ഷം ഓഗസ്റ്റില്‍, കോദണ്ഡറാമിന്റെയും അമര്‍ അലി ഖാന്റെയും മുന്‍ നാമനിര്‍ദ്ദേശങ്ങള്‍ സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന്, ഗവര്‍ണറുടെ ക്വാട്ടയില്‍ അസ്ഹറുദ്ദീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പുതുക്കിയ പട്ടികയില്‍ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി കോദണ്ഡറാമിനെയും അസ്ഹറുദ്ദീനെയും നാമനിര്‍ദ്ദേശം ചെയ്യുകയാണുണ്ടായത്.
ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമായിരുന്നു ഇത്. ഉപതിരഞ്ഞെടുപ്പ് ഭരണകക്ഷിയായ കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇത് മറികടക്കുന്നതിനാണ് മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള അസ്ഹറുദ്ദീനെ മന്ത്രിയാക്കിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
