ഗാസ സമാധാന ഉച്ചകോടിയിലേക്ക് മോദിക്ക് പ്രത്യേക ക്ഷണം

ഗാസ സമാധാന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി ആണ് പ്രത്യേക ക്ഷണക്കത്ത് നല്‍കിയിരിക്കുന്നത്.

author-image
Biju
New Update
narendra modi

ന്യൂഡല്‍ഹി : ഗാസയില്‍ പൂര്‍ണ്ണ സമാധാനം ഉറപ്പുവരുത്തുന്നതിനായി ഈജിപ്തില്‍ നടക്കുന്ന ഷാം-ഇല്‍-ഷെയ്ക്ക് ഗാസ സമാധാന ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിക്ക് പ്രത്യേക ക്ഷണം. യുഎസ് പ്രസിഡണ്ട് ട്രംപിന്റെ സഹഅധ്യക്ഷതയില്‍ ആയിരിക്കും ഈജിപ്തില്‍ യോഗം നടക്കുക. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു കരാറിന് അന്തിമരൂപം നല്‍കുന്നത് ലക്ഷ്യമിട്ടാണ് ഗാസ സമാധാന ഉച്ചകോടി നടത്തുന്നത്.

ഗാസ സമാധാന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി ആണ് പ്രത്യേക ക്ഷണക്കത്ത് നല്‍കിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രസിഡന്റ് എല്‍-സിസിയും ചേര്‍ന്ന് അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവരും പങ്കെടുക്കും.

അതേസമയം ഈജിപ്തില്‍ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചു. ഈ ഉന്നതതല ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഈജിപ്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇസ്രായേലും അറിയിച്ചിട്ടുണ്ട്.