/kalakaumudi/media/media_files/2025/11/01/drone-2-2025-11-01-07-37-16.jpg)
ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിനായുള്ള അത്യാധുനിക ആളില്ലാ വിമാന സംവിധാനങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഭീമനായ ലാര്‍സന്‍ & ട്യൂബ്രോ (എല്‍ & ടി). ഇതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച യുഎസ് കമ്പനിയായ ജനറല്‍ ആറ്റോമിക്‌സ് എയറോനോട്ടിക്കല്‍ സിസ്റ്റംസ് ഇന്‍കോര്‍പ്പറേറ്റഡുമായി (ജിഎഎഎസ്ഐ) ഒരു തന്ത്രപരമായ കരാറില്‍ ഒപ്പുവച്ചു. ഈ പങ്കാളിത്തത്തിന് കീഴില്‍, രണ്ട് കമ്പനികളും ഇന്ത്യന്‍ സൈന്യത്തിനായി മീഡിയം ആള്‍ട്ടിറ്റിയൂഡ് ലോംഗ് എന്‍ഡുറന്‍സ് (MALE) റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റംസ് (ആര്‍പിഎഎസ്) ഇന്ത്യയില്‍ നിര്‍മ്മിക്കും.
പ്രതിരോധ മന്ത്രാലയത്തിന്റെ വരാനിരിക്കുന്ന 87 MALE RPAS പ്രോഗ്രാമില്‍ പങ്കെടുക്കുമെന്ന് എല്‍ ആന്‍ഡ് ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും എയ്റോസ്പേസ് സാങ്കേതികവിദ്യകളില്‍ സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് യുഎസ് കമ്പനിയുമായി സഹകരിച്ച് ആളില്ലാ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രതിരോധ-എയ്റോസ്പേസ് മേഖലയിലെ എല്‍ ആന്‍ഡ് ടിയുടെ എഞ്ചിനീയറിംഗ്, പ്രിസിഷന്‍ മാനുഫാക്ചറിംഗ്, സിസ്റ്റംസ് ഇന്റഗ്രേഷന്‍ വൈദഗ്ധ്യവും ജിഎഎഎസ്ഐയുടെ പ്രവര്‍ത്തന ശേഷികളും ഈ സഖ്യം പ്രയോജനപ്പെടുത്തുമെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. GA-ASI യുടെ MQ-സീരീസ് RPAS വിമാനങ്ങള്‍ ലോകമെമ്പാടും വ്യാപകമായി വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷണ, ആക്രമണ ദൗത്യങ്ങള്‍ക്കായി ദശലക്ഷക്കണക്കിന് മണിക്കൂര്‍ പറന്നിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
