താരിഫ് ചര്‍ച്ചകള്‍ക്കായി യു.എസ്. സംഘം ഡിസംബര്‍ 10 മുതല്‍ 12 വരെ ഇന്ത്യ സന്ദര്‍ശിക്കും

നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചുമത്തിയിട്ടുള്ള താരിഫുകള്‍, വിപണി പ്രവേശനം, തീര്‍പ്പാക്കാത്ത ഉഭയകക്ഷി വ്യാപാര ആശങ്കകള്‍ തുടങ്ങിയ വിഷയങ്ങള്‍ സംഘം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

author-image
Biju
New Update
trade deal

ന്യൂഡല്‍ഹി: താരിഫ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യു.എസ്. ഡെപ്യൂട്ടി ട്രേഡ് റെപ്രസെന്റേറ്റീവ് റിക്ക് സ്വിറ്റ്‌സര്‍ നയിക്കുന്ന യു.എസ്. സംഘം ഡിസംബര്‍ 10 മുതല്‍ 12 വരെ ഇന്ത്യ സന്ദര്‍ശിക്കും. ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് ഈ സന്ദര്‍ശനം. 

നിലവില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചുമത്തിയിട്ടുള്ള താരിഫുകള്‍, വിപണി പ്രവേശനം, തീര്‍പ്പാക്കാത്ത ഉഭയകക്ഷി വ്യാപാര ആശങ്കകള്‍ തുടങ്ങിയ വിഷയങ്ങള്‍ സംഘം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫും അധിക പിഴയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, യു.എസ്. ഉദ്യോഗസ്ഥരുടെ ഈ സന്ദര്‍ശനം പ്രാധാന്യം അര്‍ഹിക്കുന്നു. 

ശിക്ഷാപരമായ ഈ താരിഫുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാനും, പരസ്പര താരിഫുകള്‍ കുറയ്ക്കാനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അടുത്ത ഘട്ട ചര്‍ച്ചകള്‍ നിര്‍ണായകമായ ഈ സന്ദര്‍ശനം, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ ഒരു പുതിയ ധാരണയിലേക്ക് എത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.