/kalakaumudi/media/media_files/2025/12/09/pilot-2025-12-09-15-39-51.jpg)
മുംബൈ: ഇന്‍ഡിഗോ പൈലറ്റ് യാത്രക്കാരോട് വൈകാരികമായ രീതിയില്‍ മാപ്പ് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. വ്യാപകമായി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും വൈകുകയും ചെയ്യുന്ന സംഭവത്തിലാണ് പൈലറ്റ് യാത്രക്കാരോടു മാപ്പ് പറയുന്നത്. ക്യാപ്റ്റന്‍ പ്രദീപ് കൃഷ്ണന്‍ ആണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. യാത്രക്കാര്‍ക്കു മുന്‍പില്‍നിന്ന് തമിഴിലാണ് പ്രദീപ് കൃഷ്ണന്‍ സംസാരിക്കുന്നത്.
''നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ അങ്ങേയറ്റം വേദനയുണ്ട്, മാപ്പ് ചോദിക്കുന്നു, സര്‍വീസ് വൈകുമ്പോള്‍ നിങ്ങള്‍ക്കു പല നിര്‍ണായകമായ കാര്യങ്ങളും നഷ്ടപ്പെട്ടേക്കാം, ഞങ്ങള്‍ സമരത്തിലല്ല, ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്, ഞങ്ങള്‍ക്കും വീട്ടില്‍ പോവണമെന്ന് ആഗ്രഹമുണ്ട്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഭവിക്കുന്ന കാര്യങ്ങളില്‍ വിഷമമുണ്ട്. കോയമ്പത്തൂരിലേക്കുള്ള വിമാനവും വൈകി, യാത്രക്കാര്‍ ക്ഷുഭിതരാകുന്നതും വേദനയോടെ പ്രതികരിക്കുന്നതും കണ്ടു, എങ്കിലും ക്ഷമയോടെ കാത്തിരുന്ന യാത്രക്കാരോടു നന്ദി പറയുകയാണ്. നമ്മള്‍ പഴയ നിലയിലേക്കു തിരിച്ചെത്തും, കമ്പനിയിലെ മറ്റ് ജീവനക്കാരോടും ക്ഷമിക്കണം, അവരെല്ലാം അവരുടെ മാക്‌സിമം ശ്രമിക്കുന്നുണ്ട്'' ഇതായിരുന്നു പൈലറ്റിന്റെ വാക്കുകള്‍.
ഇന്‍ഡിഗോയുടെ ചരിത്രത്തില്‍ തന്നെ വലിയ പ്രതിസന്ധിയാണ് നിലവില്‍ കമ്പനി നേരിടുന്നത്. പൈലറ്റുമാരുടെ തൊഴില്‍ സമയവുമായി ബന്ധപ്പെട്ട ഡിജിസിഎ നിര്‍ദേശങ്ങളും പുതിയ റിക്രൂട്ട്‌മെന്റുകളിലെ കാലതാമസവുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
