ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി

. 2000ത്തില്‍ കിയോഞര്‍ മണ്ഡലത്തില്‍ നിന്നാണ് മാജി ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇതേ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ഇത്തവണയും വിജയം നേടിയത്.

author-image
Rajesh T L
New Update
odisha cm

Mohan Majhi to be BJP's first chief minister in Odisha

Listen to this article
0.75x 1x 1.5x
00:00 / 00:00

മോഹന്‍ ചരണ്‍ മാജി ഒഡീഷയുടെ പുതിയ മുഖ്യമന്ത്രിയാകും. ബി ജെ പി നിയമസഭാ കക്ഷി നേതാവായി മാജിയെ ഇന്ന് ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു. നാളെ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പ്രധാന മന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുക്കും. പ്രഭാതി പരിദയും കെ വി സിങ് ദിയോയും ഉപമുഖ്യമന്ത്രിമാരാകും.നവീന്‍ പട്നായികിന്റെ നേതൃത്വത്തിലുള്ള 24 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരം പിടിച്ചെടുത്തത്. 147 അംഗ സഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 74 സീറ്റ് ബി ജെ പി നേടിയിരുന്നു.ഗോത്ര സമുദായാംഗമാണ് 53കാരനായ മോഹന്‍ മാജി. 2000ത്തില്‍ കിയോഞര്‍ മണ്ഡലത്തില്‍ നിന്നാണ് മാജി ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇതേ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ഇത്തവണയും വിജയം നേടിയത്.

 

chief minister in Odisha