ബിഹാറില്‍ ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍വീതം മത്സരിക്കും

ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) 29 സീറ്റുകളിലും ജനവിധി തേടും. കേന്ദ്രമന്ത്രിയും ബിഹാര്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചുമതലക്കാരനുമായ ധര്‍മേന്ദ്ര പ്രധാന്‍ സീറ്റ് വിഭജനം സംബന്ധിച്ച വിവരം സാമൂഹികമാധ്യമമായ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

author-image
Biju
New Update
bihar

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുന്നണിയിലെ പ്രമുഖരായ ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡും 101 സീറ്റുകളില്‍ വീതം മത്സരിക്കും.

ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) 29 സീറ്റുകളിലും ജനവിധി തേടും. കേന്ദ്രമന്ത്രിയും ബിഹാര്‍ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചുമതലക്കാരനുമായ ധര്‍മേന്ദ്ര പ്രധാന്‍ സീറ്റ് വിഭജനം സംബന്ധിച്ച വിവരം സാമൂഹികമാധ്യമമായ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. മുന്നണിയിലെ ചെറുകക്ഷികളായ രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്കും ആറു സീറ്റുകളാണ് ജനവിധി നേടാന്‍ ലഭിക്കുക.

243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ മാസം ആറ്, പതിനൊന്ന് തീയതികളില്‍ രണ്ടുഘട്ടമായാണ് നടക്കുക.