ക്രിസ്മസ് ദിനത്തിൽ മാളിൽ അക്രമം നടത്തിയ സംഘപരിവാർ പ്രവർത്തകർക്ക് ജാമ്യം നിഷേധിച്ചു

author-image
Vineeth Sudhakar
New Update

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഷോപ്പിങ് മാളില്‍ ക്രിസ്മസ് ദിനത്തിൽ അതിക്രമിച്ചുകയറി അക്രമം നടത്തുകയും ക്രിസ്മസ് അലങ്കാരങ്ങള്‍ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് റായ്പൂര്‍ കോടതി ജാമ്യം നിഷേധിച്ചു. ശനിയാഴ്ച മജിസ്ട്രേറ്റ് കോടതി പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു.ഡിസംബര്‍ 24നാണ് 50ലധികം വരുന്ന സംഘ പരിവാർ പ്രവർത്തകർ  ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് അലങ്കരിച്ച മാളിനകത്തേക്ക് അതിക്രമിച്ചു കയറുകയും അക്രമം അഴിച്ചു വിടുകയും ചെയ്തത്.ബി.എന്‍.എസിലെ അതിക്രമിച്ചു കടക്കല്‍, മനപൂര്‍വം സ്വത്തിന് നാശനഷ്ടം വരുത്തല്‍, പരിക്കേല്‍പ്പിക്കല്‍, കലാപമുണ്ടാക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.വടികളും ആയുധങ്ങളുമായാണ് പ്രതികള്‍ മാളിലേക്ക് അതിക്രമിച്ചു കയറിയത്. ശേഷം മാളിനുള്ളില്‍ സജ്ജീകരിച്ചിരുന്ന പോസ്റ്ററുകളും ക്രിസ്മസ് ട്രീയും മറ്റു അലങ്കാരങ്ങളും ഇവര്‍ തല്ലി തകര്‍ക്കുകയായിരുന്നു.ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലുണ്ടായ ശവസംസ്‌കാരത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിന് പിന്നാലെ സംസ്ഥാനത്തെ ഹിന്ദുത്വ സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത ദിവസമായിരുന്നു സംഭവം നടന്നത്.പോലീസ് ഉടനെ തന്നെ കേസ് എടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുക ആയിരുന്നു.ആദ്യം 7 പ്രതികളെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.