പഹല്‍ഗാം ഭീകരാക്രമണം; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ ലഷ്‌ക്കര്‍ ഇ തായിബ, ടിആര്‍എഫ് അടക്കം സംഘടനകളെയും ആറ് പേരെയും പ്രതിചേര്‍ത്തു

author-image
Biju
New Update
pahal 2

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചനയെന്ന് എന്ന് എന്‍ഐഎ കുറ്റപ്പത്രം. ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപ്പത്രത്തില്‍ ലഷ്‌ക്കര്‍ ഇ തായിബ, ടിആര്‍എഫ് അടക്കം സംഘടനകളെയും ആറ് പേരെയും പ്രതിചേര്‍ത്തു. 1597 പേജുള്ള കുറ്റപ്പത്രത്തില്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ പാക് ഭീകരന്‍ സാജിദ് ജാട്ട് ആണെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു. 

ആക്രമണം നടത്തിയ മൂന്ന് ഭീകരരെ നേരത്തെ സൈന്യം വധിച്ചിരുന്നു. ഇവരെയും പിന്നീട് എന്‍ഐഎ അറസ്റ്റ് ചെയ്ത് പര്‍വേസ് അഹമദും,ബഷീര്‍ അഹമ്മദ് എന്നിവരെയും പ്രതിചേര്‍ത്തു. ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് അറസ്റ്റിലായ രണ്ട് പേര്‍ ചോദ്യം ചെയ്യലില്‍ വിശദാംശങ്ങള്‍ നല്‍കിയെന്ന് എന്‍ഐഎ പറയുന്നു. മത അടിസ്ഥാനത്തിലുള്ള കൊലപാതകമാണ് ഭീകരര്‍ ഉന്നമിട്ടതെന്നും കുറ്റപ്പത്രത്തില്‍ പറയുന്നു.കേസില്‍ അന്വേഷണം തുടരുകയാണെന്നും ഏജന്‍സി വ്യക്തമാക്കുന്നു. പഹല്‍ഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

350 പ്രദേശവാസികളെ ഉള്‍പ്പെടെ രണ്ടായിരത്തോളം പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറസ്റ്റിലായ പര്‍വേസ് അഹമദും,ബഷീര്‍ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലില്‍ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.