ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാന്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി പ്രതിപക്ഷം

പ്രിയങ്കാ ഗാന്ധിയും, അഖിലേഷ് യാദവും നോട്ടീസ് നല്കുമ്പോള്‍ കനിമൊഴിക്കൊപ്പം ഉണ്ടായിരുന്നു. ആകെ 107 എംപിമാരാണ് നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ജഡ്ജിയാണ് ജി ആര്‍ സ്വാമിനാഥന്‍

author-image
Biju
New Update
madras

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നല്‍കി പ്രതിപക്ഷ നേതാക്കള്‍. ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്ത്വത്തിലാണ് എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് നോട്ടീസ് നല്‍കിയത്. 

പ്രിയങ്കാ ഗാന്ധിയും, അഖിലേഷ് യാദവും നോട്ടീസ് നല്കുമ്പോള്‍ കനിമൊഴിക്കൊപ്പം ഉണ്ടായിരുന്നു. ആകെ 107 എംപിമാരാണ് നോട്ടീസില്‍ ഒപ്പിട്ടിരിക്കുന്നത്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ജഡ്ജിയാണ് ജി ആര്‍ സ്വാമിനാഥന്‍. 

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ 2017 ലെ ഉത്തരവിന് വിരുദ്ധമായാണ് തമിഴ്‌നാട് മധുര തിരുപ്പരന്‍കുന്ദ്രം മലയില്‍ സിക്കന്ദര്‍ ദര്‍ഗയുടെ സമീപം ദീപം തെളിക്കാന്‍ ജസ്റ്റിസ് സ്വാമിനാഥന്‍ ഉത്തരവിട്ടതെന്നാണ് ആരോപണം. ജഡ്ജി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നെന്നും, ഭരണഘടനാ വിരുദ്ധമായും പ്രവര്‍ത്തിക്കുന്നുവെന്നാണ് എംപിമാരുടെ പരാതി. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഒരു ജഡ്ജിക്കെതിരെ പ്രതിപക്ഷം ഇംപീച്‌മെന്റ് നോട്ടീസ് നല്‍കുന്നത് ആദ്യമായാണ്.