/kalakaumudi/media/media_files/2025/10/23/modi-2025-10-23-16-37-08.jpg)
പട്‌ന: ബിഹാറില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പട്‌നയില്‍ എത്തും. എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്യുന്ന മോദി പട്‌നയിലെ ഗുരുദ്വാരയും സന്ദര്‍ശിക്കും.
അതേസമയം, ബീഹാറിലെ മൊകാമ സീറ്റിലെ ജെഡിയു സ്ഥാനാര്‍ത്ഥി ആനന്ദ് സിംഗിനെ അറസ്റ്റു ചെയ്തു. ജന്‍സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നാണ് അറസ്റ്റ്. ആനന്ദ് സിംഗിന്റെ രണ്ടു സഹായികളും പിടിയിലായി. വീട്ടില്‍ നിന്നാണ് പറ്റ്‌ന പൊലീസ് ആനന്ദ് സിംഗിനെ അറസ്റ്റു ചെയ്തത്.
ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വെടിവെയ്പ്പിലാണ് ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ദുലാര്‍ചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പറ്റ്‌നയിലെ മൊകാമ മേഖലയില്‍ വാഹന റാലിക്കിടെ കാറില്‍ വെച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. വാഹന റാലി കടന്നുപോകുന്നതിനിടെ ഇരുഭാഗത്തു നിന്നും വെടിവെയ്പ്പുണ്ടായെന്നാണ് പൊലീസ് പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
