/kalakaumudi/media/media_files/2025/12/16/ima-2025-12-16-20-48-13.jpg)
ഡെറാഡൂണ്‍: ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ (ഐഎംഎ.) 93 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ ഓഫീസര്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി.മഹാരാഷ്ട്രയില്‍ നിന്നുള്ള 23-കാരിയായ സായ് ജാദവ് ആണ് ഐ.എം.എ.യുടെ ചരിത്രത്തില്‍ ഇടം നേടിയ വനിതാ രത്നം. 1932ല്‍ ഐഎംഎ. സ്ഥാപിതമായ ശേഷം 67,000-ത്തിലധികം ഓഫീസര്‍ കേഡറ്റുകള്‍ പുറത്തിറങ്ങിയെങ്കിലും ഇത് ആദ്യമായാണ് ഒരു വനിത ഈ നേട്ടം സ്വന്തമാക്കുന്നത്.
മുതുമുത്തശ്ശന്‍ ബ്രിട്ടീഷ് ആര്‍മിയിലും, മുത്തശ്ശന്‍ ഇന്ത്യന്‍ ആര്‍മിയിലും ഉദ്യോഗസ്ഥനായിരുന്നു. പിതാവ് സന്ദീപ് ജാദവും സൈന്യത്തില്‍ സേവനം തുടരുന്ന ആളാണ്. സായ് ജാദവ് നിലവില്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് ആയാണ് കമ്മീഷന്‍ ചെയ്തിരിക്കുന്നത്. ഇതോടെ ഐഎംഎയില്‍ നിന്ന് ഈ സേനാ വിഭാഗത്തില്‍ ചേരുന്ന ആദ്യ വനിതാ ഓഫീസറായും സായ് മാറി.
പ്രത്യേക അനുമതിയോടെയാണ് സായ് ജാദവ് ഐഎംഎയില്‍ പ്രവേശിച്ചത്. പുരുഷ കേഡറ്റുകള്‍ക്കൊപ്പം ആറുമാസത്തെ കഠിന പരിശീലനം അവരും പൂര്‍ത്തിയാക്കി. സാധാരണ കോഴ്സിന് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും നിലവാരങ്ങളും സായ് പാലിച്ചിരുന്നു.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ 2022 ബാച്ചിലൂടെ തിരഞ്ഞെടുക്കപ്പെട്ട എട്ട് വനിതാ ഓഫീസര്‍ കേഡറ്റുകള്‍ നിലവില്‍ ഇന്ത്യന്‍ ആര്‍മിയില്‍ പരിശീലനത്തിലാണ്.
026 ജൂണില്‍, ചെറ്റ്വോഡ് ബില്‍ഡിംഗില്‍ നടക്കുന്ന സെറിമോണിയല്‍ പരേഡില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട വ്യക്തികളോടൊപ്പം ലെഫ്റ്റനന്റ് ജാദവും ചേരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
