കര്‍ണാടകയില്‍ മദ്യലൈസന്‍സുകള്‍ ലേലം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍; ലക്ഷ്യം 1000 കോടിയുടെ വരുമാനം

569 ലൈസന്‍സുകളാണ് ലേലം ചെയ്യുന്നത്. ഇതില്‍ 477 എണ്ണം മദ്യഷോപ്പുകള്‍ക്കും, 92 എണ്ണം ബാര്‍ ആന്‍ഡ് റെസ്റ്റോറന്റുകള്‍ക്കുമാണ്. ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ ലേലത്തിന് വെക്കുന്നത് ബെംഗളൂരുവിലാണ് (182 എണ്ണം). ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിച്ചു.

author-image
Biju
New Update
karnataka madhyam

ബെംഗളുരു: കര്‍ണാടകയില്‍ ഉപയോഗിക്കാതെ കിടക്കുന്ന മദ്യലൈസന്‍സുകള്‍ ഓണ്‍ലൈനായി ലേലം വിളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 1965ല്‍ എക്‌സൈസ് വകുപ്പ് തുടങ്ങിയതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു ലേലം നടക്കുന്നത്. ഇതിലൂടെ ഏകദേശം 1000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

569 ലൈസന്‍സുകളാണ് ലേലം ചെയ്യുന്നത്. ഇതില്‍ 477 എണ്ണം മദ്യഷോപ്പുകള്‍ക്കും, 92 എണ്ണം ബാര്‍ ആന്‍ഡ് റെസ്റ്റോറന്റുകള്‍ക്കുമാണ്. ഏറ്റവും കൂടുതല്‍ ലൈസന്‍സുകള്‍ ലേലത്തിന് വെക്കുന്നത് ബെംഗളൂരുവിലാണ് (182 എണ്ണം). ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ ഇന്ന് ആരംഭിച്ചു. ജനുവരി 13 മുതല്‍ ജനുവരി 20 വരെയാണ് ലേലം നടക്കുക. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ ലൈസന്‍സിനും 50,000 രൂപ അപേക്ഷാ ഫീസായി നല്‍കണം. ഇത് പിന്നീട് തിരികെ ലഭിക്കില്ല.

ലേലത്തില്‍ എസ്സി, എസ്ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കായി 24 ശതമാനം സീറ്റുകള്‍ മാറ്റിവെച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൈസൂര്‍ സെയില്‍സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (MSIL) ഉപയോഗിക്കാതെ വെച്ചിരുന്ന ലൈസന്‍സുകളും ഈ ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.