ഇന്ത്യന്‍ പൗരത്വം നേടും മുന്‍പ് വോട്ടര്‍ പട്ടികയില്‍, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്

ഹര്‍ജി ജനുവരി 6ന് പരിഗണിക്കും. മജിസ്ട്രേറ്റ് ഹാര്‍ജിത് സിംഗ് ജസ്പാല്‍ ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സോണിയാ ഗാന്ധിക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. ഹര്‍ജിയില്‍ പറയുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

author-image
Biju
New Update
SONIA

ന്യൂഡല്‍ഹി: പൗരത്വം നേടും മുന്‍പ് വോട്ടര്‍ പട്ടികയിലിടം നേടിയെന്ന ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. ഡല്‍ഹി റൗസ് അവന്യു കോടതിയാണ് സോണിയക്ക് നോട്ടീസ് അയച്ചത്. സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത് 1983ലാണെന്നും 1980ല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നുമാണ് ഹര്‍ജിയിലെ വാദം. 

ഹര്‍ജി ജനുവരി 6ന് പരിഗണിക്കും. മജിസ്ട്രേറ്റ് ഹാര്‍ജിത് സിംഗ് ജസ്പാല്‍ ആണ് കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ സോണിയാ ഗാന്ധിക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്. ഹര്‍ജിയില്‍ പറയുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. 

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. 1980-81-ലെ വോട്ടര്‍ പട്ടികയില്‍ സോണിയാ ഗാന്ധിയുടെ പേര് ഉള്‍പ്പെടുത്തിയ നടപടി നിയമപരമല്ലെന്നാണ് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.