ആഗസ്റ്റ് 29 ശനിയാഴ്ച പരിവർത്തന ഏകാദശി എങ്ങനെ വൃതമെടുക്കാം

By online desk .28 08 2020

imran-azhar

 

 

ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് പരിവർത്തന ഏകാദശി, ഭാദ്രപദമാസത്തിലെ ( ചിങ്ങം - കന്നി) ശുക്ലപക്ഷത്തിലെ ഏകാദശിയാണ് പരിവർത്തനൈകാദശി. അന്ന് മഹാവിഷ്ണു, മെത്തയിൽ (അനന്തന്റെ പുറത്ത്) തിരിഞ്ഞ് കിടക്കുന്നുവെന്നാണ് വിശ്വാസം.

മുമ്പുണ്ടായ കിടപ്പിന് പരിവർത്തനം ഉണ്ടായി എന്നർത്ഥം. ഈ ഏകാദശി എടുക്കുക വഴി ലക്ഷ്മീ - നാരായണ പ്രീതിയും അതുവഴി വൈകുണ്ഠപ്രാപ്തിയും ലഭിക്കും എന്നാണ് വിശ്വാസം. മഹാവിഷ്ണുവിന്റെ വാമനാവതാരം പരിവർത്തിനി ഏകാദശി ദിനത്തിലാണ് ആരാധിക്കുന്നത്.

ദാന പ്രാധാന്യമുള്ള വ്രതം കൂടിയാണിത്. മഹാവിഷ്ണുവിന്റെ ഉറക്കം നാലു മാസം നീളുന്നതാണ്. ചാന്ദ്രപക്ഷ ആഷാഢമാസത്തിലെ വെളുത്ത പക്ഷ ഏകാദശി ദിവസമാണ് ഭഗവാൻ ഉറങ്ങാൻ കിടക്കുന്നത്. അതുകൊണ്ട് ആ ഏകാദശി ശയനൈകാദശി എന്ന് അറിയപ്പെടുന്നു.പിന്നീട്, ഭാദ്രപദ മാസത്തിലെ വെളുത്തപക്ഷ ഏകാദശി ദിവസം ഉറക്കത്തിനിടയിൽ തിരിഞ്ഞൊന്നു കിടക്കും. അതുകൊണ്ട് അന്നു പരിവർത്തനൈകാദശി. അതുകഴിഞ്ഞാണ് ഉണർന്ന് എഴുന്നേൽക്കുന്നതാണ് ഉത്ഥാനൈകാദശി ആയി വരുന്നത്.

മറ്റൊരു ഐതിഹ്യം പരിവർത്തിനി ഏകാദശി വ്രത കഥമഹാഭാരത കാലഘട്ടത്തിൽ, പാണ്ഡുവിന്റെ മകൻ അർജ്ജുനൻ ചോദിച്ചപ്പോൾ ശ്രീകൃഷ്ണൻ പരിവർത്തിനി ഏകാദശി വ്രത്തിന്റെ പ്രാധാന്യം വിവരിച്ചു. അദ്ദേഹം പറഞ്ഞു- “അർജ്ജുനൻ! എല്ലാ പാപങ്ങളെയും നശിപ്പിക്കുന്നവന്റെ കഥ ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുക, അതായത് പരിവർതിനി ഏകാദശി.

ത്രേതായുഗത്തിൽ, വളരെ ദാനധർമ്മവും സത്യസന്ധനും ബ്രാഹ്മണനെ ഉദാരമായി സേവിക്കുന്നവനുമായ ബലി എന്ന ഒരു അസുരൻ ഉണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും യജ്ഞം, തപസ്സ് മുതലായവ നടത്തി. അദ്ദേഹത്തിന്റെ ഭക്തി വളരെ ശക്തമായിരുന്നു, ദേവരാജ് ഇന്ദ്രനെ മാറ്റി സ്വർഗത്തിൽ ഭരിക്കാൻ തുടങ്ങി. അദ്ദേഹത്തെ ഭയന്ന് ദേവരാജും മറ്റ് ദേവന്മാരും വിഷ്ണുവിന്റെ അടുത്ത് ചെന്ന് അവരെ സഹായിക്കാൻ അഭ്യർത്ഥിച്ചു. പിന്നെ, അദ്ദേഹം ബ്രാഹ്മണ ബാലനായി വാമനനായി അവതാരമെടുത്തു, ബലി രാജാവിനെ പരാജയപ്പെടുത്തി.

ശ്രീകൃഷ്ണൻ പറഞ്ഞു- “വാമന അവതാർ എടുത്ത് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു - രാജൻ! മൂന്ന് ഘട്ടങ്ങൾക്ക് തുല്യമായ ഭൂമി നിങ്ങൾ എനിക്ക് വാഗ്ദാനം ചെയ്യുന്നുവെങ്കിൽ, മൂന്ന് ലോകങ്ങൾക്കായി നൽകിയ സംഭാവനകളുടെ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും. ബാലി രാജാവ് എന്റെ അഭ്യർത്ഥന അംഗീകരിച്ചു. അദ്ദേഹം സംഭാവന നൽകുമെന്ന് ശപഥം ചെയ്തതുപോലെ, ഞാൻ ഒരു വലിയ രൂപം എടുക്കുകയും ഭൂമിയെ ആദ്യ ഘട്ടത്തിൽ ഒരു കാലുകൊണ്ട് മൂടുകയും സ്വർഗത്തെ കണങ്കാലിലൂടെയും ബ്രഹ്മലോകയെ മറ്റൊരു കാലിന്റെ കാൽവിരലുകളിലൂടെയും അടുത്ത ഘട്ടത്തിൽ മൂടുകയും ചെയ്തു. എന്നാൽ മൂന്നാമത്തെ ഘട്ടത്തിൽ, രാജാവിന് മറ്റൊന്നും നൽകാനില്ലായിരുന്നു. അതിനാൽ, അവൻ തല അർപ്പിച്ചു, ഞാൻ, വാമൻ പ്രഭു എന്ന നിലയിൽ, മൂന്നാമത്തെ ഘട്ടമായി എന്റെ കാൽ അവന്റെ തലയ്ക്ക് മുകളിൽ വച്ചു. ഭക്തിയോടും പ്രതിബദ്ധതയോടും സംതൃപ്തനായ വാമൻ അവനെ പാതാള ലോകത്തെ രാജാവാക്കി.


ഞാൻ ബാലി രാജാവിനോട് പറഞ്ഞു - ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. ”
അതുകൊണ്ടാണ്, പരിവർത്തിണി ഏകാദശി ദിനത്തിൽ, എന്റെ ഒരു രൂപം ബാലി രാജാവിനോടും മറ്റൊന്ന് ഷിഷ്നാഗയിൽ ക്ഷിർസാഗറിന്റെ ആഴത്തിലും ഉറങ്ങുന്നത്. ” അതിനാൽ, ഈ ഏകാദശിയിൽ, വിഷ്ണു ഉറങ്ങുമ്പോൾ തിരിയുന്നു.

ഏകാദശിയുടെ മഹിമ എന്ത്


" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "-
അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്നാണ് പ്രമാണം... ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.


ഹൈന്ദവ വിശ്വാസങ്ങളിൽ ഏകാദശി പ്രധാനമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിനത്തോടനുബന്ധിച്ചു ഒരനുഷ്ഠാനമാണ് ഏകാദശി വൃതം. മഹാഭാരതത്തിലെ ഭഗവദ്ഗീത അർജ്ജുനന് കൃഷ്ണൻ ഉപദേശിച്ചത് ഏകാദശിയിലാണെന്നു കരുതപ്പെടുന്നു.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു. ഇഹലോകസുഖവും പരലോകസുഖവും ഫലം.

 

ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.


സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.


ഏകാദശി, സർവ്വപാപങ്ങളിൽനിന്നും മോചനവും വൈകുണ്ഠപ്രാപ്തിയും ഫലം. ഈ ഏകാദശിവ്രതംകൊണ്ട് അപാരമായിരിക്കുന്ന പാപങ്ങള്‍ ദുരീകരിക്കും. നിർജല ഏകാദശി വ്യതം നോൽക്കുമ്പോൾ ജലം, ഫലങ്ങൾ, അന്നം (ഭക്ഷണം) എല്ലാം പൂർണ്ണമായി ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കുകയാണെങ്കിൽ എല്ലാ കഷ്ടതകളും, കടങ്ങളും, പാപങ്ങളും തീരും.


ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല. അതിന് സാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം..


ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. അഥവാ പൂർണ്ണ ഉപവാസം സാദ്ധ്യമല്ലെങ്കിൽ പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ഉപവസിക്കുക.

 

ദിവസം മുഴുവൻ ഭക്ഷണം ഉപേക്ഷിക്കാൻ കഴിയാത്തവർ രാവിലെ കുളിച്ച് വിഷ്ണു വിഗ്രഹത്തിലോ ഫോട്ടോയിലോ 108 തുളസിയിലയെടുത്ത് വിഷ്ണു ഗായത്രി മന്ത്രം ചൊല്ലി ഓരോ തുളസിയില വീതം വിഷ്ണു പാദത്തിങ്കൽ അർപ്പിക്കുക ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം.


ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം.... മഹാവിഷ്ണു ഭഗവാൻെറ കൃപാകടാക്ഷം ലഭ്യമാകുന്നതിനു ഏവരും ഏകാദശി വൃതം അനുഷ്ഠിക്കുക. ഇതിലൂടെ ലക്ഷ്മീദേവിയുടെ കൃപാകടാക്ഷത്തിനും യോഗ്യരായി തീരുന്നു...


ക്ഷേത്ര ദര്‍ശനവും വേണം. വിഷ്ണു സഹസ്രനാമം, അഷ്ടോത്തരം,ശ്രീമത് ഭാഗവതം, നാരായണീയം എല്ലാം കഴിയുന്നത്ര പാരായണം ചെയ്യണം...


പാർശ്വ ഏകാദശി വ്രത മുഹൂർത്തം (ന്യൂഡൽഹി)
പരിവർത്തന ഏകാദശി അവസാനിക്കുന്ന സമയം : 05:58:16 to 08:31:29 on 30, ഓഗസ്റ്റ്
സമയ ദൈര്‍ഘ്യം : 2 മണിക്കൂർ 33 ‌മിനിറ്റ്
ശാന്താകാരം ഭുജഗശയനം
പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം
മേഘവർണം ശുഭാംഗം
ലക്ഷ്മി കാന്തം കമലനയനം
യോഗിഹൃധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവ ഭയഹരം
സർവ ലോകൈക നാഥം.
ഹരേ കൃഷ്ണാ.

OTHER SECTIONS