ഓഫ് റോഡ് വിദഗ്ധൻ; ഇന്ത്യന്‍ നിര്‍മിത ജീപ് റാംഗ്‌ളര്‍ വിപണിയില്‍

ഇന്ത്യയില്‍ നിര്‍മിച്ച ജീപ് റാംഗ്‌ളര്‍ ജീപ്പ് ഇന്ത്യ വിപണിയില്‍ എത്തിച്ചു. വില 53,90,000 രൂപ. റാംഗ്‌ളറിന്റെ ഉല്‍പ്പാദനം ജീപ്പ് ഇന്ത്യ ആരംഭിച്ചത് ഫെബ്രുവരിയിലാണ്. ജീപ്പിന്റെ 80-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി റാംഗ്‌ളറിന്റെ ഒരു ലോഞ്ച് എഡിഷനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. അണ്‍ലിമിറ്റഡ്, റൂബിക്കോണ്‍ പതിപ്പുകളില്‍ പുതിയ റാംഗ്‌ളര്‍ ലഭ്യമാണ്. രണ്ട് ഇനങ്ങളും ബിഎസ് 6, 2.0 ലിറ്റര്‍, ഇന്‍ ലൈന്‍ 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ പവര്‍ ട്രെയിന്‍ കരുത്തോടു കൂടിയവയാണ്.

author-image
online desk
New Update
ഓഫ് റോഡ് വിദഗ്ധൻ; ഇന്ത്യന്‍ നിര്‍മിത ജീപ് റാംഗ്‌ളര്‍ വിപണിയില്‍

ഇന്ത്യയില്‍ നിര്‍മിച്ച ജീപ് റാംഗ്‌ളര്‍ ജീപ്പ് ഇന്ത്യ വിപണിയില്‍ എത്തിച്ചു. വില 53,90,000 രൂപ. റാംഗ്‌ളറിന്റെ ഉല്‍പ്പാദനം ജീപ്പ് ഇന്ത്യ ആരംഭിച്ചത് ഫെബ്രുവരിയിലാണ്. ജീപ്പിന്റെ 80-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി റാംഗ്‌ളറിന്റെ ഒരു ലോഞ്ച് എഡിഷനും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്.

അണ്‍ലിമിറ്റഡ്, റൂബിക്കോണ്‍ പതിപ്പുകളില്‍ പുതിയ റാംഗ്‌ളര്‍ ലഭ്യമാണ്. രണ്ട് ഇനങ്ങളും ബിഎസ് 6, 2.0 ലിറ്റര്‍, ഇന്‍ ലൈന്‍ 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ പവര്‍ ട്രെയിന്‍ കരുത്തോടു കൂടിയവയാണ്.

ഗ്രൂപ്പിന്റെ ഗ്ലോബല്‍ മീഡിയം എഞ്ചിന്‍ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലുള്ള പവര്‍ ട്രെയിന്‍ 268 കുതിര ശക്തിയും 400 എന്‍എം ടോര്‍ക്കുമാണ് പ്രദാനം ചെയ്യുക. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് മറ്റൊരു പ്രത്യേകത.

ഓഫ് റോഡില്‍ മിന്നുന്ന പ്രകടനം ആണ് റൂബിക്കോണിന്റേത്. അണ്‍ലിമിറ്റഡും, ഓഫ്‌റോഡില്‍ മികവുറ്റതാണ്. 18 ഇഞ്ച് അലൂമിനിയം അലോയ്ഡ് ടയറുകള്‍ക്ക് കൂടുതല്‍ കരുത്താണ് നല്‍കുക.

പുറമെയുളള പരുക്കന്‍ ഭാവങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഉള്‍വശം. മികച്ച തുകലില്‍ പൊതിച്ച അകത്തളം വാഹനത്തിന് സ്റ്റൈലിഷ് ഭാവമാണ് സമ്മാനിക്കുന്നത്. 8.4 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്മെന്‍റ് സിസ്റ്റം, ബ്ലൈന്‍ഡ് സ്പോട്ട് മോണിറ്ററിംഗിനൊപ്പം, റിയര്‍ ക്രോസ് പാത്ത് ഡിറ്റക്ഷന്‍ സംവിധാനവും മൊആബിലുണ്ട്. 9 സ്പീക്കറുകള്‍ അടങ്ങുന്ന ഓഡിയോ സിസ്റ്റമാണ് വാഹനത്തിലുളളത്.

ലോക്തതിലെ തന്നെ ഏറ്റവും കസ്റ്റമൈസ്ഡ് വാഹനങ്ങളിലൊന്നാണ് ജീപ്പ് റാംഗ്‌ളറെന്ന് ജീപ്പ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഡോ. പാര്‍ത്ഥ ദത്ത പറഞ്ഞു. ബ്രൈറ്റ് വൈറ്റ്, സ്റ്റിങ്ങ് ഗ്രേ, ഗ്രനൈറ്റ് ക്രിസ്റ്റല്‍, ബ്ലാക്ക്, ഫയര്‍ ക്രാക്കര്‍ റെഡ് എന്നീ നിറങ്ങളില്‍, ഇന്ത്യന്‍ നിര്‍മിത ജീപ്പ് റാംഗ്‌ളര്‍ ലഭ്യം. വില അണ്‍ ലിമിറ്റഡ് 53,99000 രൂ, റൂബിക്കോണ്‍ 57,90,000 രൂപ.

Jeep Wrangler