FORD SINCE 1903: ഫോർഡ് ഇന്ത്യ വിടുമ്പോൾ... റീസെയിൽ വാല്യുവിലുണ്ടാകുന്ന പതനം തിരിച്ചടിയാകും

അമേരിക്കൻ കാറുകളുടെ മാന്ത്രികത എന്താണെന്ന് ഇന്ത്യക്കാർ അറിഞ്ഞുതുടങ്ങിയത് 1995 ൽ ഫോർഡ് ഇന്ത്യയിലെത്തിയതോടെയാണ്. 1903 ൽ അമേരിക്കയിൽ ആരംഭിച്ച കമ്പനിക്ക് ഇന്ത്യയിലെത്താൻ 92 വർഷങ്ങൾ പിന്നിടേണ്ടി വന്നു. ഫോർഡിന്റെ മോഡലുകൾ ഓടിക്കുന്നതിന് ഇന്ത്യക്കാർക്ക് ഇന്നും പ്രത്യേക ഇഷ്ടമുണ്ട്. ഫിയസ്റ്റ, ഫിഗോ, ഇക്കോ സ്‌പോർട്ട്, എൻഡവർ തുടങ്ങി നിരത്തുകൾ കീഴടക്കിയ എത്രയെത്ര വാഹനങ്ങൾ. പെരുത്തിഷ്ടം ഏത് മോഡലിനോടെന്ന് ചോദിച്ചാൽ മൗനം പാലിച്ച് നിൽക്കേണ്ടി വരും. കാരണം എല്ലാം ഒന്നിനൊന്ന് മെച്ചം. ആ ഫോർഡാണ് ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഇന്ത്യ വിടാൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ നിലവിലെ രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടും. രണ്ട് ബില്യൺ ഡോളറാണ് ഫോർഡ് ഇന്ത്യയുടെ പ്രവർത്തന നഷ്ടം.

New Update
FORD SINCE 1903: ഫോർഡ് ഇന്ത്യ വിടുമ്പോൾ... റീസെയിൽ വാല്യുവിലുണ്ടാകുന്ന പതനം തിരിച്ചടിയാകും

അമേരിക്കൻ കാറുകളുടെ മാന്ത്രികത എന്താണെന്ന് ഇന്ത്യക്കാർ അറിഞ്ഞുതുടങ്ങിയത് 1995 ൽ ഫോർഡ് ഇന്ത്യയിലെത്തിയതോടെയാണ്. 1903 ൽ അമേരിക്കയിൽ ആരംഭിച്ച കമ്പനിക്ക് ഇന്ത്യയിലെത്താൻ 92 വർഷങ്ങൾ പിന്നിടേണ്ടി വന്നു. ഫോർഡിന്റെ മോഡലുകൾ ഓടിക്കുന്നതിന് ഇന്ത്യക്കാർക്ക് ഇന്നും പ്രത്യേക ഇഷ്ടമുണ്ട്. ഫിയസ്റ്റ, ഫിഗോ, ഇക്കോ സ്‌പോർട്ട്, എൻഡവർ തുടങ്ങി നിരത്തുകൾ കീഴടക്കിയ എത്രയെത്ര വാഹനങ്ങൾ. പെരുത്തിഷ്ടം ഏത് മോഡലിനോടെന്ന് ചോദിച്ചാൽ മൗനം പാലിച്ച് നിൽക്കേണ്ടി വരും.

കാരണം എല്ലാം ഒന്നിനൊന്ന് മെച്ചം. ആ ഫോർഡാണ് ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഇന്ത്യ വിടാൻ ഒരുങ്ങുന്നത്. ഇന്ത്യയിലെ നിലവിലെ രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടും. രണ്ട് ബില്യൺ ഡോളറാണ് ഫോർഡ് ഇന്ത്യയുടെ പ്രവർത്തന നഷ്ടം.

കൂടാതെ 0.8 ബില്യൺ ഡോളറിന്റെ നിഷ്‌ക്രിയ ആസ്തികളും എഴുതിത്തള്ളിയതോടെ ഫോർഡിന് ഇന്ത്യയിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. ഇക്കാരണങ്ങൾ കൊണ്ടാണ് ഫോർഡ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്നത്. ഇറക്കുമതി ചെയ്ത വാഹനങ്ങളിൽ റാപ്റ്റർ പോലുള്ള പ്രീമിയം മോഡലുകളായിരിക്കും ഇന്ത്യയിൽ വിൽപ്പന തുടരുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

റീസെയിൽ വാല്യുവിലുണ്ടാകുന്ന പതനം

ഫോർഡ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുമ്പോൾ മൂക്കത്ത് വിരൽ വെക്കേണ്ടി വരുന്നത് നിലവിലെ ഫോർഡ് ഉപയോക്താക്കളാണ്. കാരണം ഫോർഡ് ഫോർഡ് ഇന്ത്യ വിടുന്നതോടെ നിലവിലുള്ള വാഹനങ്ങളുടെ റീസെയിൽ വാല്യുവിലും ഇടിവുണ്ടാകും. കൃത്യമായ ഇടവേളകളിൽ മുഖം മിനുക്കി അവതരിപ്പിച്ച എസ്‌യുവികളായ എൻഡവറും ഈക്കോസ്പോർട്ടുമാണ് ഭേദപ്പെട്ട വില്പന ഇന്ത്യയിൽ നേടുന്ന ഫോർഡ് വാഹനങ്ങൾ. ഇനി ഈ വാഹനങ്ങളുടെ റീസെയിൽ വാല്യൂവും പരിതാപകരമാകും.

ford left india