വൈറൽ വിഡിയോയിൽ മോഹൻലാൽ ചുറ്റിക്കറങ്ങിയ സൈക്കിൾ ബിഎംഡബ്ല്യു എം സീരിസ്; വില 1.60 ലക്ഷം

By സൂരജ് സുരേന്ദ്രന്‍.20 11 2021

imran-azhar

 

 

മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും, സുഹൃത്തും ബിസിനസ് മാനുമായ ഷമീർ ഹംസയും സൈക്ലിങ് ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആരോഗ്യകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധപുലർത്താറുണ്ട് മോഹൻലാൽ.

 

സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വർക്ക് ഔട്ട് വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. എന്നാലിപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച വിഷയം മോഹൻലാൽ ഓടിച്ച സൈക്കിളാണ്.

 

ബിഎം‍ഡബ്ല്യുവിന്റെ എം ‌സൈക്കിളാണ് ഷമീർ ഹംസ പങ്കുവെച്ച വീഡിയോയിലുള്ളത്. ജർമൻ വാഹന നിർമാതാക്കളാണ് ബിഎം‍ഡബ്ല്യു. ക്രൂസ് എം ബൈക്കിന്റെ മൂന്നാം തലമുറയാണ് മോഹൻലാലിൻറെ പക്കലുള്ളത്. ഇതിന്റെ നാലാം തലമുറയുടെ വില ഏകദേശം 1.60 ലക്ഷം രൂപയാണ്.

 

മാറ്റ് ബ്ലാക്ക് നിറവും ചുവന്ന വീലുകളുമുള്ള സൈക്കിളാണ് മോഹൻലാലും ഉപയോഗിക്കുന്നത്. 26 ഇഞ്ച് മുൻ സസ്പെൻഷൻ, റിമോട്ട് ലോക്ക്ഔട്ടോഡു കൂടിയ എസ്‌ആർ സൺടൂർ ഇസഡ്സിആർ മുൻ ഫോർക് ഇങ്ങനെ നീളുന്നു സൈക്കിളിന്റെ പ്രത്യേകതകൾ.

 

ബോക്സിംഗ് സിനിമയ്ക്കുള്ള തയ്യാറെടുപ്പിനായി മോഹൻലാൽ തന്റെ ശാരീരികക്ഷമതയിൽ ശ്രദ്ധിക്കുന്നതായാണ് വിവരം. താരം നേരത്തെയും ബോക്സിംഗിനായി പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു.

 

പ്രശസ്ത കേരള ബോക്സിർ പ്രേംനാഥിനൊപ്പമുള്ള വീഡിയോ ആയിരുന്നു അന്ന് പങ്കുവച്ചത്.

 

ബോഡി ബിൽഡിംഗ്, ഹൈ ഇൻറൻസിറ്റി എക്സർസൈസ്, ബോക്സിംഗ്, യോഗ എന്നിവ ഉൾപ്പെടുന്ന വ്യായാമങ്ങൾക്ക് മോഹൻലാൽ എല്ലാ ദിവസവും രണ്ട് മണിക്കൂർ ചിലവഴിക്കുന്നതായാണ് വിവരം.

 

OTHER SECTIONS