നിസാന്‍ എക്‌സ്-ട്രയല്‍ ഉടൻ വരുന്നു

By Sooraj Surendran.20 04 2020

imran-azhar

 

 

പുത്തൻ നിസാന്‍ എക്‌സ്-ട്രയല്‍ 2021 ല്‍ വിപണിയില്‍ എത്തിയേക്കുമെന്ന് സൂചന. ആദ്യം ബ്രസീലിലാകും ഈ വാഹനം പുറത്തിറങ്ങുകയെന്നും സൂചനയുണ്ട്. നിരവധി പുത്തൻ ഫീച്ചറുകളുമായാണ് എക്‌സ്-ട്രയലിന്റെ വരവ്. നിസാന്റെ നാച്വറലി ആസ്പയേഡ് 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ആയിരിക്കും എക്സ്- ട്രയലിനും കരുത്ത് പകരുക. അതേസമയം അമേരിക്കയില്‍ നിസാന്‍ എത്തിച്ചിട്ടുള്ള റോഗ് എന്ന എസ്‌യുവിയാണ് 2021 എക്‌സ്-ട്രയല്‍ ആകുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. തികച്ചുമൊരു അഗ്രസീവ് മോഡലായിരിക്കും എക്സ്-ട്രയൽ. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ എസി, വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്ങ്, മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയവയാണ് വാഹനത്തിന്റെ പ്രത്യേകതകൾ.

 

OTHER SECTIONS