നിരത്തുകൾ കീഴടക്കാൻ റെനോയുടെ ട്രൈബര്‍ എഎംടി എത്തുന്നു...

By Online Desk.16 05 2020

imran-azhar

 

 

ഫ്രഞ്ച് നിര്‍മ്മാതാക്കളായ റെനോയുടെ ഏറ്റവും പുതിയ മോഡലായ ട്രൈബര്‍ എഎംടി ഉടനെത്തുന്നു. ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി, ആര്‍എക്‌സ്ഇസഡ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുത്തൻ ട്രൈബര്‍ എഎംടി വിൽപ്പനയ്‌ക്കെത്തുന്നത്. 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും റെനോ ട്രൈബര്‍ എഎംടി വേരിയന്റുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 72 ബിഎച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 2020 ഓട്ടോ എക്സ്പോയിൽ വാഹനത്തെ പ്രദർശിപ്പിച്ചിരുന്നു. റെനോയുടെ ബെസ്റ്റ് സെല്ലറുകളിലൊന്നായി ട്രൈബര്‍ മാറുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. അതേസമയം ഇവ ഓട്ടോമാറ്റിക് വേര്‍ഷനില്‍ സ്റ്റാന്‍ഡേഡായി നല്‍കുമോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല.

 

OTHER SECTIONS