അപ്ഡേറ്റഡ് ആൻഡ് വീ ആർ ബാക്ക് ; പേ ടിഎം പ്ലേസ്റ്റോറിൽ തിരിച്ചെത്തി

By online desk .19 09 2020

imran-azhar

 

ന്യൂഡൽഹി: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്യപ്പെട്ട പേയ്‌മെന്റ് ആപ്പ് ആയ പേ ടിഎം മണിക്കൂറുകൾക്കും തിരിച്ചെത്തി . പ്ലേ സ്റ്റോറിൽ തിരിച്ചെത്തിയ വിവരം പേ ടിഎം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു അപ്ഡേറ്റഡ് ആൻഡ് വീ ആർ ബാക്ക് എന്നായിരുന്നു ട്വീറ്റ്. ചൂതാട്ട അപ്ലിക്കേഷനുകൾ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടികാട്ടിയാണ് പേ ടിഎമ്മിനെ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്തത് . വാതുവെപ്പ് സുഗമമാക്കുന്ന ചൂതാട്ട അപ്ലിക്കേഷനുകൾക്ക് പിന്തുണനൽകില്ലെന്നും ഗൂഗിൾ ചൂണ്ടിക്കാണിച്ചിരുന്നു.

 

വെള്ളിയാഴ്ച ഉച്ചയോടെ ആണ് ആപ്പ് സസ്പെൻഡ്ചെയ്യുകയാണെന്ന് കാണിച്ചു അറിയിപ്പ് ലഭിച്ചതെന്ന് പേ ടിഎം നേരത്തെ വ്യക്തമാക്കിയിരുന്നു പേടിഎം ക്രിക്കറ്റ് ലീഗാണ് ആപ്പിനെതിരെയുള്ള നടപടിക്ക് കാരണമായത് എന്നും പേടിഎം വ്യക്തമാക്കി. എന്നാല്‍ ഈ പ്രശ്‌നം പരിഹരിച്ചത് എങ്ങനെയാണെന്ന് പേടിഎം വ്യക്തമാക്കിയിട്ടില്ല.

OTHER SECTIONS