By സൂരജ് സുരേന്ദ്രൻ .12 03 2021
വലിയ വാഹനങ്ങളിലും കപ്പലുകളിലും സാറ്റലൈറ്റ് ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള വിപ്ലവകരമായ പദ്ധതിയുമായി സ്പേസ്എക്സ് മേധാവി ഇലോൺ മസ്ക്.
ചെറിയ ഡിഷ് ആന്റിന വഴിയായിരിക്കും വാഹനങ്ങളിലും ഇന്റർനെറ്റ് ലഭ്യമാക്കുക.
എന്നാൽ, ടെർമിനൽ വളരെ വലുതായതിനാൽ സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റ് ടെസ്‌ല കാറുകളുമായി ബന്ധിപ്പിക്കില്ലെന്നും ഇലോൺ മസ്‌ക് വെളിപ്പെടുത്തിയിരിക്കുകയാണ്.
പദ്ധതി നടപ്പാക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി മസ്ക് ചർച്ച നടത്തുന്നുണ്ട്.
ഈ നെറ്റ്‌വർക്ക് സംവിധാനം വിമാനം, കപ്പലുകൾ, വലിയ ട്രക്കുകൾ, ആർവി (വിനോദയാത്ര വാഹനം) എന്നിവയ്‌ക്ക് മാത്രമായിരിക്കും നൽകുക.