ഗൂഗിള്‍ സെര്‍ച്ചില്‍ തകരാര്‍: പരാതിയുമായി ഉപയോക്താക്കള്‍

ഗൂഗിള്‍ സെര്‍ച്ചില്‍ എന്തെങ്കിലും തിരഞ്ഞാല്‍ എറര്‍ 502 എന്നാണ് കാണിക്കുന്നത്.'502 ഇതൊരു എറര്‍ ആണ്. സെര്‍വര്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടാല്‍ ഇപ്പോള്‍ നിങ്ങളുടെ റിക്വസ്റ്റ് അനുവദിക്കാന്‍ സാധിക്കില്ല എന്നാണ് സന്ദേശത്തില്‍ കാണിക്കുന്നത്. 30 സെക്കന്‍ഡിന് ശേഷം വീണ്ടും ശ്രമിക്കാനും ഗൂഗിള്‍ ആവശ്യപ്പെടുന്നു.

author-image
Priya
New Update
ഗൂഗിള്‍ സെര്‍ച്ചില്‍ തകരാര്‍: പരാതിയുമായി ഉപയോക്താക്കള്‍

ന്യൂയോര്‍ക്ക്: ചൊവ്വാഴ്ച രാവിലെ ഗൂഗിള്‍ സെര്‍ച്ചില്‍ തകരാറ് സംഭവിച്ചതായി റിപ്പോര്‍ട്ട്. വെബ് സൈറ്റുകള്‍ ഡൌണ്‍ ആകുന്ന വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റ്  downdetector.com ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഗൂഗിള്‍ ഔട്ടേജ് ഉണ്ടായതായി പറയുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ 40,000-ലധികം പ്രശ്നങ്ങളാണ് ഡൌണ്‍ ഡിക്ടക്ടറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഗൂഗിള്‍ സെര്‍ച്ചില്‍ എന്തെങ്കിലും തിരഞ്ഞാല്‍ എറര്‍ 502 എന്നാണ് കാണിക്കുന്നത്.'502 ഇതൊരു എറര്‍ ആണ്. സെര്‍വര്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടാല്‍ ഇപ്പോള്‍

നിങ്ങളുടെ റിക്വസ്റ്റ് അനുവദിക്കാന്‍ സാധിക്കില്ല എന്നാണ് സന്ദേശത്തില്‍ കാണിക്കുന്നത്. 30 സെക്കന്‍ഡിന് ശേഷം വീണ്ടും ശ്രമിക്കാനും ഗൂഗിള്‍ ആവശ്യപ്പെടുന്നു.

 

'തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു, നിങ്ങളുടെ അഭ്യര്‍ത്ഥന ഇപ്പോള്‍ പരിഗണിക്കാന്‍ സാധിക്കില്ല. ചില ഇന്റേണല്‍ സെര്‍വര്‍ പിശക് സംഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ എഞ്ചിനീയര്‍മാരുടെ ശ്രദ്ധയില്‍ പ്രശ്‌നം എത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക.' എന്നാണ് മറ്റൊരു സന്ദേശത്തില്‍ ഗൂഗിള്‍ പറയുന്നത്.

കുറച്ച് സമയം ഗൂഗിള്‍ ട്രെന്‍ഡ്‌സ് സേവനവും പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ലിങ്ക് തുറക്കാന്‍ കഴിയുന്നുണ്ടെങ്കിലും ട്രെന്‍ഡുകള്‍ കാണിക്കുന്ന വിന്‍ഡോ ശൂന്യമായിരുന്നു. അതേസമയം, തത്സമയ ട്രെന്‍ഡുകള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഈ സേവനം പുനഃസ്ഥാപിക്കപ്പെട്ടു.

ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ഉപയോക്താക്കള്‍ ഗൂഗിള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ട്വിറ്ററില്‍ പരാതി പറയുന്നുണ്ട്.

'ആദ്യമായി ഒരു ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ പിശക് നേരിട്ടു. എഞ്ചിന്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായിരുന്നു. വെബില്‍ എന്തെങ്കിലും കാര്യമായ കാര്യങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ ട്വിറ്ററില്‍ വന്നതാണ് ഞാന്‍ ആദ്യമായി ചെയ്തത്. നിരവധി അഭ്യൂഹങ്ങള്‍ ട്വിറ്ററിലുണ്ട്. റെയാന്‍ ബെക്കര്‍ എന്ന ഉപയോക്താവ് ട്വിറ്ററില്‍ എഴുതി. #googleerror എന്ന ഹാഷ്ടാഗ് വൈറലായിട്ടുണ്ട്.

 

google search site