തൃക്കാക്കര: സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ നടത്തി.ധർണ്ണ തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി ഹരിഹരൻ അധ്യക്ഷത വഹിച്ചു.ജോയിൻ കൗൺസിൽ മുൻ ചെയർമാൻ അഡ്വ. ജി.മോട്ടിലാൽ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി എൻ.ജയദേവൻ,സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം.പീറ്റർ,സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.ഐ.കുര്യാക്കോസ്, കെ.എം.യൂസഫ്, എൻ.എൻ.സോമരാജൻ, എം.അബ്രാഹാം, പി.എ.ഡേവിഡ് എന്നിവർ സംസാരിച്ചു. ക്ഷേമപെൻഷൻ കുടിശ്ശിക നൽകുക.ക്ഷേമപെൻഷൻ അവകാശമായി പ്രഖ്യാപക്കാൻ നിയമനിർമ്മാണം നടത്തുക.റയിൽവേ യാത്രക്കുലയിളവ് പുനഃസ്ഥാപിക്കുക.,കെ.എസ്.ആർ.ടി.സി പെൻഷൻ മുടങ്ങാതെ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ്ണ