കുടുംബത്തിലെ സ്വരചേർച്ചയില്ലായ്മ, കലഹം തൊഴിലിടങ്ങളിലെയും സംഘടനകളിലെയും സഭയിലെയും അഭിപ്രായ ഭിന്നതകൾ എന്നിവയൊക്കെ ദൂരീകരിക്കുന്നതിന് ഉത്തമമായ സൂക്തമാണ് സംവാദ സൂക്ത ജപം. ഐകമത്യസൂക്തം, സംഘടനാസൂക്തം എന്നെല്ലാം അറിയപ്പെടുന്ന ഈ സൂക്തം ഋഗ്വേദത്തിലെ അതിശ്രേഷ്ഠ മന്ത്രമാണ്.
കൂടെയുള്ളവരുടെ ചിന്തകൾ ഒന്നാകാനും അഭിപ്രായ ഭിന്നത മാറി എല്ലാ കൂട്ടായ്മകളും ഐക്യത്തോടെ വർത്തിക്കുവാനുമാണ് ഈ സൂക്തം പ്രാർത്ഥിക്കുന്നത്. കോപം വരാതിരിക്കാനും സൗമ്യത, സൗഹാർദ്ദം വളർത്താനും ഈ സൂക്തം ക്ഷേത്രത്തിൽ വഴിപാടായി നടത്തുകയോ പതിവായി ചൊല്ലുകയോ ചെയ്യാം. വ്യക്തി നന്മയ്ക്ക് മാത്രമല്ല ബിസിനസ് കൂട്ടായ്മ ഉൾപ്പെടെ ഏതൊരു സംഘത്തിന്റെയും വിജയത്തിനും ഐകമത്യസൂക്തം ജപിക്കാം.
പരസ്പരം ഒന്നായി തീരാനുള്ള ഈ സൂക്തം സമൂഹത്തിന്റെ നന്മയ്ക്കായി ചില ക്ഷേത്രങ്ങളിൽ ചൊല്ലി വിഗ്രഹത്തിൽ അഭിഷേകം നടത്താറുണ്ട്. എല്ലാ കുടുംബാംഗങ്ങളും ഒന്നിച്ചിരുന്ന് നിത്യവും ഈ സൂക്തം ചൊല്ലുന്നത് കുടുംബ ഐശ്വര്യത്തിന് ഉത്തമമാണ്. ക്ഷേത്രദർശന വേളയിൽ ഭക്തർ ദിവസവും ഇത് ക്ഷേത്ര വിഗ്രഹം നോക്കി ചൊല്ലുന്നത് ഐശ്വര്യപ്രദമാണ്. ഏത് മൂർത്തിയുടെ ക്ഷേത്രത്തിലും ഐകമത്യസൂക്തം ജപിക്കാം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
