/kalakaumudi/media/media_files/2025/04/08/ey2iShUmYMrC62P9k5gn.jpg)
കേരളത്തിലെ ഏറ്റവും പഴക്കമേറിയ പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് 15 ആനകളുടെ അകമ്പടിയില്‍ ബുധനാഴ്ച വൈകീട്ട് ആറിന് ആറാട്ടുപുഴ ശാസ്താവ് എഴുന്നള്ളും. 24 ദേവീദേവന്മാര്‍ പങ്കെടുക്കുന്നതിനാല്‍ ഭൂമിയിലെ ദേവസംഗമമായി
ആറാട്ടുപുഴ പൂരം മാറുന്നു.
തൃപ്രയാര്‍ തേവര്‍ വ്യാഴാഴ്ച പുലര്‍ച്ചെ ആറാട്ടുപുഴയില്‍ എത്തുന്നതോടു കൂടി പൂരത്തിന്റെ ലഹരി ആകെ ഉയരും. കൂട്ടിയെഴുന്നള്ളിപ്പിന് തൃപ്രയാര്‍ തേവര്‍ നായകത്വം വഹിക്കും. പൂരത്തിന്റെ ചടങ്ങായ ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം തൃപ്രയാര്‍ തേവര്‍ തിരിച്ച് കടത്തു കടന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളും.
ഈ ദേവമേളയില്‍ മുപ്പത്തിമുക്കോടി ദേവകളും എത്തുമെന്നും പൂരപ്പാടം ഭൂലോകവൈകുണ്ഡമായി മാറുമെന്നും
ഐതിഹ്യം പറയുന്നു.
.
.