/kalakaumudi/media/media_files/LMj4WCEZMymX1qNN9kkU.jpg)
ജ്യോതിഷത്തിൽ ഒരോ ഗ്രഹത്തിനും ഒരോ ഉത്തരവാദിത്തമുണ്ട്. സൂര്യന് കര്‍മ്മസ്ഥാനം, ചന്ദ്രന് മനശാന്തി, കുജന് യുദ്ധവും, ശുക്രന് കളത്രവും, വിദ്യ ബുധന്, വ്യാഴം കീര്‍ത്തിയും, രാഹു കേതുക്കള്‍ മറ്റ് ഉയര്‍ച്ച താഴ്ചയും. വ്യയം(നഷ്ടം), ദുഃഖം എന്നിവയെല്ലാം ശനിക്കും. അതായത്, ശനിയാണ് നമ്മുടെയൊക്കെ ദുഖവും, നഷ്ടവും അഥവാ ചിലവും, നിയന്ത്രിക്കുന്നത്.
മനുഷ്യനായാലും ദൈവമായാലും ശനി എല്ലാവരെയും ബാധിക്കും. അതിനെ തടയുക അസാധ്യമാണ്. ശനിദോഷം ഒഴിവാക്കാൻ ഒളിച്ചിരുന്ന ശിവൻ, ഏഴരശ്ശനി കാലഘട്ടം കഴിഞ്ഞപ്പോൾ പുറത്തിറങ്ങി തന്റെ പുത്രനും ജ്യോതിശാസ്ത്രത്തിന്റെ അധികാരിയുമായ വേൽമുരുകനോട് ചോദിച്ചു: “ഞാൻ ഒളിച്ചിരുന്നപ്പോൾ ശനി എങ്ങനെയാണു എന്നെ ബാധിച്ചത്?” വേലായുധസ്വാമിയുടെ മറുപടി രസകരമായിരുന്നു. “ശിവഭഗവാനെയും ഏഴരശ്ശനി ബാധിച്ചിട്ടുണ്ട്. അതിനാലാണ് കൈലാസത്തിൽ വാഴേണ്ട അദ്ദേഹം ഏഴരശ്ശനി കാലയളവിൽ ഓവിൽ കഴിയേണ്ടി വന്നത്.”
ശനിയാണ് ഏറ്റവും കൂടുതല്‍ കാലം – അതായത് രണ്ടരവര്‍ഷം ഒരു രാശിയില്‍ നില്‍ക്കുന്ന ഗ്രഹം. അഥവാ ശനിയുടെ ഒരു സ്ഥാനത്തിന്റെ സ്വാധീനം രണ്ടര വർഷകാലം അനുഭവത്തിൽ വരും. മറ്റൊരു ഗ്രഹത്തിനും മനുഷ്യജീവിതത്തിൽ ഇത്രയും ദൈർഘ്യത്തിൽ സ്വാധീനിക്കാൻ കഴിയുന്നില്ല. ശനിയുടെ മിത്രഗ്രഹങ്ങൾ ബുധൻ ശുക്രൻ , സമനായ ഗ്രഹം വ്യാഴം, സൂര്യനും ചന്ദ്രനും ശത്രു ഗ്രഹങ്ങളും ആകുന്നു.
ഒരു മനുഷ്യായുസ്സിൽ ശനിദശ, ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി എന്നിങ്ങനെ നാലു വിധത്തിലാണ് പ്രധാനമായും ശനി ബാധിക്കുന്നത്. ചില ശനിദശാവസരങ്ങളിൽ ജാതകന് സൗഭാഗ്യം ലഭിക്കുമെങ്കിലും പൊതുവെ ശനിയെ എല്ലാവര്ക്കും പേടിയാണ്. തമിഴിൽ “ശനിയൻ” എന്നൊരു പ്രയോഗം പോലും ഉണ്ട്. അടിസ്ഥാനപരമായി അഹങ്കാരമില്ലാത്തവരെയും, തന്റെ നിലയ്‌ക്കും വിലയ്‌ക്കും അനുസരിച്ചു ജീവിക്കുന്നവരെയും, ദിനവും മഹാഗണപതിയെയോ ഹനുമാൻ സ്വാമിയെയോ പൂജിക്കുന്നവരെയും ശനി ഒരു വിധത്തിലും ഉപദ്രവിക്കില്ല.
ജ്യോതിഷത്തിൽ 120 വയസാണ് ശരാശരി മനുഷായുസ്. അതിൽ 19 വർഷത്തോളം ശനിദശ കാലം ആണ്. അതുകൂടാതെ രണ്ടര വർഷകാലം വീതം ഒരു രാശിയിൽ എന്ന നിലയിൽ ശനി വരുമ്പോൾ ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി എന്നിവയും ജീവിതത്തിൽ അനുഭവത്തിൽ വരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
