ഒരു രാശിയിൽ 18 മാസം നിലകൊള്ളുന്നുവെങ്കിലും രാഹു കേതുക്കളെ സാധാരണയായി പൂർണ ഗ്രഹങ്ങളായല്ല ഛായാ ഗ്രഹങ്ങളായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ജാതകത്തിൽ ശനിയോളം തന്നെ പ്രാധാന്യം ഉള്ള ശക്തമായ ഗ്രഹമാണ് രാഹു. രാഹുവിനെ കൊണ്ട് ഒരാളുടെ സ്വതസിദ്ധമായ വ്യക്തിത്വത്തേയും, കഴിഞ്ഞ ജന്മത്തിന്റെ സ്വാധീനത്തെയും, അതിന്റെ പിന്തുടർച്ചയെയും സൂചിക്കുന്നു . അവനവന്റെ മുജ്ജന്മകർമ്മഫലവും, ജാതകഫലവും. ഈ ജന്മത്തിലുള്ള സത്കർമ്മങ്ങൾ കൊണ്ട് എത്രമാത്രം പുണ്യം നേടുമെന്നതിന്റെ സൂചനയും രാഹു നൽകുന്നു. രാഹുവിന് ഒരു വ്യക്തിയുടെ ജീവിതശൈലിയിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുവാൻ കഴിയും, മുജ്ജന്മകർമ്മ ഫലങ്ങളായ ദുരിതങ്ങൾ, ഇഹലോകജീവിതത്തിലെ പുണ്യകർമ്മങ്ങൾ കൊണ്ട് പരിഹരിക്കുവാൻ രാഹുവിന്റെ സ്വാധീനം വളരെ വലുതാണ്. മുജ്ജന്മദോഷങ്ങളിലേയ്‌ക്കും രാഹു വെളിച്ചം വീശുന്നു. രാഹുവിനെയും കേതുവിനെയും ഒരു വ്യക്തിയുടെ ജീവിതത്തിന്റെ രണ്ട് പുറങ്ങളായിട്ടാണ് ചിത്രീകരിക്കേണ്ടത്
ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന ശസ്ത്രക്രിയക്ക് അല്ലെങ്കിൽ ബന്ധങ്ങളെ വിച്ഛേദിക്കുന്നതിൽ, കർമ്മരംഗം വിട്ടു പോകുന്നതിൽ, ധനം, സമ്പത്ത് നഷ്ടമാകുന്നതിൽ കേതുവിന് നിർണ്ണായകമായ പങ്കുണ്ട്. ശത്രുക്കളുടെ ആഭിചാരകർമ്മങ്ങളിലൂടെയുളള അഥവാ ദുഷ്കർമ്മങ്ങളുടെ ദോഷങ്ങളെ നിയന്ത്രിക്കുന്നതിനും അതുപോലെ തന്നെ പ്രതിഫലിപ്പിക്കുന്നതിനുമുള്ള കഴിവ് കേതുവിനുണ്ട്. എല്ലാം നഷ്ടപ്പെട്ട ഒരു വ്യക്തിയ്‌ക്ക് ലൗകീകസുഖങ്ങളും, ധനവും പ്രദാനം ചെയ്യുവാൻ കേതുവിന് കഴിയും. എന്നാൽ കേതുവിനെ അമിതമായി ഉത്തേജിപ്പിച്ചാൽ, പല പ്രശ്നങ്ങളും ഉടലെടുക്കുകയും ചെയ്യും.
എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
