പൂജാമുറിയിൽ ഇവ ചെയ്താൽ ഐശ്വര്യവും സമ്പത്തും ലഭിക്കും

പൂജാമുറിയിൽ വിളക്ക് തെളിയിക്കുമ്പോൾ കിണ്ടിയിൽ ജലം വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുപോലെ ഇതിലെ ജലം അൽപം കഴിയുമ്പോൾ സേവിയ്ക്കുന്നതും നല്ലതാണ്. കിണ്ടിയിൽ ഒരു തുളസിയില കൂടിയിടുന്ന നല്ലതാണ്.

author-image
Anagha Rajeev
New Update
pooja
Listen to this article
0.75x1x1.5x
00:00/ 00:00

ധനമുണ്ടാക്കാൻ വഴികൾ പലതും തേടുന്നവരാണ് നമ്മൾ. ധനം ഇല്ലാത്തവർ ഉണ്ടാക്കാനും ഉണ്ടാക്കിയവർ ഇത് വർദ്ധിപ്പിയ്ക്കാനുമുള്ള വഴികൾ തേടുന്നവരാണ്. വിശ്വാസങ്ങളേയും പൂജകളേയുമെല്ലാം കൂട്ടുപിടിയ്ക്കുന്നവരും ധാരാളമുണ്ട്. ധനസമ്പാദനത്തിന് പൂജാമുറി പ്രധാനമാണ്. ഇത് ക്ഷേത്രം പോലെ തന്നെ പരിപാലിയ്ക്കണം. പൂജാമുറിയ്ക്കായി ഒരു സ്ഥലമുണ്ടാകുന്ന നല്ലതാണ്. പ്രത്യേക മുറിയില്ലെങ്കിൽ ഒരു കർട്ടനെങ്കിലും ഇട്ട് തിരിയ്ക്കുന്നത് നല്ലതാണ്. പൂജാമുറിയിൽ ചില കാര്യങ്ങൾ ചെയ്യുന്നത് ധനമുണ്ടാകാനും ഐശ്വര്യമുണ്ടാകാനും സഹായിക്കുന്നു.

പൂജാമുറിയിൽ വിളക്ക് തെളിയിക്കുമ്പോൾ കിണ്ടിയിൽ ജലം വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതുപോലെ ഇതിലെ ജലം അൽപം കഴിയുമ്പോൾ സേവിയ്ക്കുന്നതും നല്ലതാണ്. കിണ്ടിയിൽ ഒരു തുളസിയില കൂടിയിടുന്ന നല്ലതാണ്. ആരോഗ്യത്തിനും ഐശ്വര്യത്തിനും ഇതേറെ നല്ലതാണ്. കിണ്ടി വലത് ഭാഗത്തായി വയ്ക്കണം. വെള്ളി അല്ലെങ്കിൽ ഓടിന്റെ കിണ്ടിയാണ് നല്ലത്. ദിവസവും കഴുകി വൃത്തിയാക്കി പുതിയ വെള്ളം വയ്ക്കണം. കിണ്ടിയുടെ വാൽഭാഗത്തായി പുഷ്പങ്ങളോ ഇലകളോ വയ്ക്കരുത്.

astrology updates Astrology News muhurtham. astrology