പൂച്ച ഭാഗ്യമോ? ഫലങ്ങൾ ഇങ്ങനെ

പൂച്ചകളെ ശകുനം കാണുന്നത് ഉദ്ദേശിക്കുന്ന കാര്യത്തിന് മുടക്കം വരാൻ കാരണമാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അവ വീട്ടിലേയ്ക്ക് വന്നു കയറുന്നത് നല്ല സൂചനയായണ് കണക്കാക്കുന്നത്.

author-image
Anagha Rajeev
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

പൂച്ചകളുമായി ബന്ധപ്പെട്ട് ഒട്ടേറെ വിശ്വാസങ്ങളാണ് പലയിടങ്ങളിലും നിലനിൽക്കുന്നത്. പൂച്ചകളെ ശകുനം കാണുന്നത് ഉദ്ദേശിക്കുന്ന കാര്യത്തിന് മുടക്കം വരാൻ കാരണമാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അവ വീട്ടിലേയ്ക്ക് വന്നു കയറുന്നത് നല്ല സൂചനയായണ് കണക്കാക്കുന്നത്. പൂച്ചയുടെ സാന്നിധ്യത്തിലൂടെ സൗഭാഗ്യങ്ങൾ വന്നുചേരുമെന്നും വിശ്വാസമുണ്ട്. കുടുംബാന്തരീക്ഷം പൊതുവേ മെച്ചപ്പെടുമെന്നും ഇതിൽ നിന്നും മനസ്സിലാക്കാം. പൂച്ച വീട്ടിലേക്ക് വന്നു കയറുന്നതിന് പല വ്യാഖ്യാനങ്ങളുണ്ട്. 

വീട് സംരക്ഷിക്കപ്പെടുന്നു

പല സംസ്കാരങ്ങളിലും പരിശുദ്ധമായ സ്ഥലങ്ങളുടെ കാവൽക്കാരായാണ് പൂച്ചകളെ കരുതി പോരുന്നത്. അതിനാൽ അവയിലൊന്ന് നിങ്ങളുടെ വീട്ടിലേയ്ക്ക് അപ്രതീക്ഷിതമായി വന്നുചേർന്നാൽ അവിടെ ആധ്യാത്മിക ചൈതന്യം നിറഞ്ഞുനിൽക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം. സുരക്ഷിത സ്ഥാനമായതുകൊണ്ടാണ് പൂച്ച അവിടം തിരഞ്ഞെടുത്തിരിക്കുന്നത്.

ശാന്തതയും സമാധാനവും

പൂച്ചകൾ സമാധാനത്തിന്റെ പ്രതീകം കൂടിയാണ്. മാനസിക സംഘർഷങ്ങൾക്ക് അയവ് വരുമെന്നും കുടുംബാംഗങ്ങൾക്ക് ശാന്തിയും സമാധാനവും കൈവരുമെന്നും ഇവയുടെ സാന്നിധ്യത്തിലൂടെ മനസ്സിലാക്കാം.

ആത്മീയ തലത്തിലുള്ള സംരക്ഷണം

ദുഷ്ട ശക്തികളെ അകറ്റിനിർത്താൻ പ്രത്യേക കഴിവുള്ള ജീവികളാണ് പൂച്ചകൾ. അതിനാൽ വീട്ടിലേയ്ക്ക് വന്നു കയറുന്ന പൂച്ചകൾ അത്തരം ശക്തികളിൽ നിന്നും ഒരു കവചം പോലെ നിങ്ങളെയും കുടുംബത്തെയും സംരക്ഷിച്ചു നിർത്തും.

ജീവിതത്തിനും പ്രവർത്തികൾക്കും പുത്തൻ ഉണർവ്

അലസതയോടെ ഏറെ നേരം കിടക്കുന്നവയാണെങ്കിലും പൂച്ചകൾ ഉറക്കമുണർന്നു കഴിഞ്ഞാൽ ഊർജ്ജസ്വലരായിരിക്കും. സമാനമായ രീതിയിൽ നിങ്ങളുടെ ജീവിതത്തിലും മാറ്റങ്ങൾ വരുകയും ഊർജ്ജസ്വലത നിറയുകയും ചെയ്യുമെന്ന് പൂച്ചകളുടെ വരവിലൂടെ മനസ്സിലാക്കാം. 

Astrology News