ഐശ്വര്യവും സൗഭാഗ്യവും നൽകുന്ന അപരാ ഏകാദശി

സ്വർണം , ഗോക്കൾ, കുതിര, ആന എന്നിവ ദാനം കൊടുത്താൽ ലഭിക്കുന്ന പുണ്യത്തിന് സമം അപരാ ഏകാദശി അനുഷ്ഠിക്കുന്ന ഭക്തനും ലഭിക്കുന്നു. ഈ ദിവസം വിഷ്ണുവിന്റെ 5–ാമത്തെ അവതാരമായ വാമനഭഗവാനെ പൂജിക്കുന്നു.

author-image
Anagha Rajeev
New Update
k
Listen to this article
0.75x 1x 1.5x
00:00 / 00:00

ഓരോ മാസത്തിലും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും ഓരോ ഏകാദശി ഉണ്ട്. ഒരു വർഷത്തിൽ 24 ഏകാദശി ഉണ്ട്. ചിലപ്പോൾ 26 ഏകാദശി വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക പേരും സവിശേഷതകളും പുണ്യഫലങ്ങളും ഉണ്ട്. 2024 ജൂൺ 02 ഞായറാഴ്ച ‘അപരാ’ ഏകാദശിയാണ്. ഈ ഏകാദശിയെ ‘അചലാ’ ഏകാദശി എന്നും പറയാറുണ്ട്.  അപരാ എന്നാൽ വളരെ അധികം, പരിധിയില്ലാത്ത എന്നെല്ലാം അർഥമുണ്ട്. അതുകൊണ്ടുതന്നെ ഈ ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് വിഷ്ണുഭഗവാൻ അപാരമായ ധനവും കീർത്തിയും പുണ്യവും നൽകി അനുഗ്രഹിക്കുന്നു. 

സ്വർണം , ഗോക്കൾ, കുതിര, ആന എന്നിവ ദാനം കൊടുത്താൽ ലഭിക്കുന്ന പുണ്യത്തിന് സമം അപരാ ഏകാദശി അനുഷ്ഠിക്കുന്ന ഭക്തനും ലഭിക്കുന്നു. ഈ ദിവസം വിഷ്ണുവിന്റെ 5–ാമത്തെ അവതാരമായ വാമനഭഗവാനെ പൂജിക്കുന്നു. മറ്റെല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതുപോലെ നെല്ലരി ചോറും അരികൊണ്ടുള്ള പദാർഥങ്ങളും ഉപേക്ഷിക്കേണ്ടതാണ്. പിറ്റേദിവസം വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർഥിച്ചതിനുശേഷം ഭക്ഷണം കഴിക്കാവുന്നതാണ്. ഏകാദശി ദിവസം മൗനാചരണം വളരെ നല്ലതാണ്. ഏകാദശി ദിവസം വിഷ്ണു സഹസ്രനാമം ജപിക്കുന്നത് നല്ലതാണ്.

 

Astrology News