വീടുകളിൽ ഈ മൂന്ന് മരങ്ങൾ വളർത്താം: ഭാഗ്യവും ഐശ്വര്യവും തേടിയെത്തും

വീടിനടുത്തോ,കിണർ, കുളം എന്നിവയുടെ അരികിലോ കാഞ്ഞിരം വളർത്തുന്നത് കിണറ്റിലെ വെള്ളം വിഷബാധയുള്ളതാക്കും. അതുപോലെ മാവ് ഗൃഹത്തിൻറെ ഏതുഭാഗത്തും നട്ടുവളർത്താം.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

ചെമ്പകം ,പിച്ചകം, മുല്ല, തുളസി, വെറ്റിലക്കൊടി, കൂവളം, കുമിഴ് എന്നീ ചെടികൾ നിങ്ങൾ താമസിക്കുന്ന വീടിൻ്റെ എവിടെയും നട്ടുവളർത്താമെന്നാണ് പറയപ്പെടുന്നത്‌. അത് പോലെ തന്നെ വീടിൻറെ തെക്ക് ഭാഗത്താണ് ആഞ്ഞിലി വളർത്തേണ്ടത് എന്ന് പറയപ്പെടുന്നു. ‌അരയാലും ഏഴിലംപാലയും അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്നതാണ്.

നാഗവൃക്ഷവും പ്ലാവും വീടിൻറെ വടക്കേദിക്കിൽ നല്ലതാണ്.  വീടിനടുത്തോ,കിണർ, കുളം എന്നിവയുടെ അരികിലോ കാഞ്ഞിരം വളർത്തുന്നത് കിണറ്റിലെ വെള്ളം വിഷബാധയുള്ളതാക്കും. അതുപോലെ മാവ് ഗൃഹത്തിൻറെ ഏതുഭാഗത്തും നട്ടുവളർത്താം. പൂരുരുട്ടാതിയിൽ പിറന്നവർക്ക് വീടിൻറെ വടക്ക്കിഴക്ക് ഭാഗത്തെ തേന്മാവ് വളരെ നല്ലതാണെന്ന് കാണാം, ഭൂമിയുടെ തെക്ക്പടിഞ്ഞാറ് ഭാഗത്ത് പുളിയോ അത് പോലെ മറ്റ് ഉയരമുള്ളതും ബലമുള്ളതുമായ വൃക്ഷങ്ങൾ നല്ലതാണെന്നും പറയപ്പെടുന്നു. ആ ദിക്കിൽ കണിക്കൊന്നയും, ഇലഞ്ഞിയും നല്ലതാണ് . 

അതുപോലെ തന്നെ നമ്മുടെ വസ്തുവിൽ കൂവളം, നെല്ലി, പ്ലാവ് എന്നിവ ഒന്നിച്ച് വളരുന്നതും നട്ട് വളർത്തുന്നതും വളരെ ഐശ്വര്യപ്രദമാണെന്നും പറയുന്നു. 'നാരകം നട്ടിടം, കൂവളം കെട്ടിടം' എന്നൊക്കെ പറയുന്നത് പ്രാസം ഉപയോഗിച്ച് ആരെങ്കിലും പറഞ്ഞുതുടങ്ങിയതായിരിക്കാം. അത് തെറ്റായ ഒരു പ്രചാരണമാണോ എന്നറിയില്ല എന്തായാലും അതിൻറെ ശാസ്ത്രീയത എന്താണെന്ന് ഒരു ഗ്രന്ഥങ്ങളിലും കാണുന്നില്ല, കൂവളത്തിൻറെ ഔഷധഗുണം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ?

വടക്കുപടിഞ്ഞാറ് ഭാഗത്തും തെക്കുകിഴക്ക് ഭാഗത്തും മുള വളർത്തുന്നതും നല്ലതാണെന്ന് കാണുന്നു. അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാല്പാമരങ്ങൾ ദേവാലയത്തിൽ അല്ലാതെ താമസസ്ഥലത്ത് വളർത്താൻ പാടില്ല എന്നും വടക്ക് അത്തി പാടില്ല, തെക്ക് ഇത്തി പാടില്ല കിഴക്ക് അരയാൽ പാടില്ല, പടിഞ്ഞാറ് പേരാൽ പാടില്ല എന്നിങ്ങനെയും നമ്മുടെ പരമ്പരാഗത ശാസ്ത്രമനുസരിച്ച് പറയപ്പെടുന്നു.നാരകം നടാൻ പാടില്ല എന്നും പഴമക്കാർ പറയാറുണ്ട്.

Astrology News