/kalakaumudi/media/media_files/YA4gfEAuZVuG76saRWP0.jpg)
അശോകത്തിന് പുരാണങ്ങളിൽ സവിശേഷകരമായ സ്ഥാനം നൽകുന്നുണ്ട്. പദ്മ പുരാണത്തിലും, മത്സ്യ പുരാണത്തിലും, ബ്രഹ്‌മാ വൈവർത്ത പുരാണത്തിലും ആശോകത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കാമദേവന്റെ പഞ്ചബാണങ്ങളിൽ ഒന്ന് അശോക പുഷ്പത്താലുള്ളതാണ്. ദുർഗ്ഗ പൂജയിൽ ശക്തി ആരാധനക്രമത്തിൽ ഉപയോഗിക്കുന്ന ഒൻപത് തരം ഇലകളിൽ ഒന്ന് അശോക ഇലകളാണ്. ശ്രീ ബുദ്ധൻ ജനിച്ചതും, ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതും ഹനുമാൻ സീതയെക്കണ്ടതും അശോകമരച്ചുവട്ടിലാണെന്നാണ് ഐതീഹ്യം.
അശോകത്തിന്റെ ഇലകളും പുഷ്പങ്ങളും മംഗളവേദികളിൽ അലങ്കാരത്തിനായി ഉപയോഗിക്കാറുണ്ട്. അശോകത്തെ ജ്യോതിഷപരമായി ചില പരിഹാരങ്ങൾക്കായി ഉപയോഗപ്പെടുത്താറുണ്ട്. അശോകം എന്നാൽ ശോകമില്ലാത്തത്, ശോകത്തെ നശിപ്പിക്കുന്നത് എന്നൊക്കെയാണ് അർത്ഥം. അശോക പുഷ്പങ്ങൾ പോലെ ഇതിലെ ഇലകളും ജ്യോതിഷപരമായി ഉപയോഗിക്കാറുണ്ട്. അശോകമരത്തിന്റെയും അതിന്റെ ഇലകളുടെയും ഗുണങ്ങളെക്കുറിച്ച് വിശദമായി അറിയാം:
* അശോക ഇലകളുടെ ഉപയോഗം ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരുമെന്നാണ് പറയുന്നത്.
* അശോക വൃക്ഷം ദുഃഖങ്ങളും വേദനകളും തുടച്ചുനീക്കുകയും പ്രശസ്തിയും സമൃദ്ധിയും നൽകുകയും ചെയ്യുന്നു.
* അശോക വൃക്ഷം ആത്മീയപരമായി പ്രത്യേകിച്ച് ഈ മരച്ചുവിട്ടിൽ ധ്യാനിക്കുന്നവർക്ക് ഏകാഗ്രത നഷ്‌പ്പെടാതിരിക്കാനുള്ള ശേഷി പ്രദാനം ചെയ്യുന്നു.
* മംഗളദോഷങ്ങൾ പ്രത്യേകിച്ച് വിവാഹ തടസ്സങ്ങൾ നേരിടുന്നവർക്ക് അശോകമരത്തെ ആരാധിക്കാവുന്നതാണ്.
* സാമ്പത്തിക പ്രശ്‌നങ്ങൾ ഒഴിയാൻ, അശോക വൃക്ഷം നട്ടുവളർത്തുകയും അതിന് ദിവസവും ജലം അർപ്പിക്കുകയും ചെയ്യുക.
* ഞായറാഴ്ച അശോകവൃക്ഷത്തിന്റെ വേരുകൾ മുറിച്ചെടുത്ത് ശുദ്ധിയാക്കി ഒരു പട്ടിൽ പൊതിഞ്ഞ് ശുദ്ധമായ ഇടത്ത് സൂക്ഷിക്കുകയും പ്രാർത്ഥനസമയത്ത് അത് കരുതുകയും ചെയ്യുന്നത് വിജയം പ്രദാനം ചെയ്യും.
* അശോക മരത്തിന്റെ ചുവട്ടിൽ ഇരുന്ന് മന്ത്രം ജപിച്ചാൽ ക്ഷിപ്രഫലം പ്രദാനമാകും.
* വീട്ടുപരിസരത്തെ അശോക മരത്തിന്റെ ചുവട്ടിൽ നിത്യവും നെയ്യ് വിളക്ക് കത്തിച്ചാൽ ആരോഗ്യവും സമ്പത്തും നേടാം.
* വീടിനുള്ളിൽ ഗുണാത്മകമായ ഊർജ്ജ പ്രഭാവങ്ങളുണ്ടാകുവാൻ പ്രധാന കവാടത്തിൽ അശോക പുഷ്പങ്ങളും ഇലകളാലും അലങ്കാരങ്ങളും തോരണങ്ങളും തൂക്കുക.
* എല്ലാ മുറികളുടെയും പ്രധാന വാതിലുകളിലും വാതിലുകളിലും അശോക ഇലകളുടെ മാല തൂക്കുന്നത് നിഷേധാത്മകതകളെ അകറ്റാൻ സഹായിക്കും.
* ഗാർഹിക അസ്വാരസ്യങ്ങൾ ഓഫീസിലെയോ സ്ഥാപനങ്ങളിലെയോ ആഭ്യന്തര കലഹങ്ങൾ നേരിടുന്നുണ്ടെങ്കിൽ, അശോക വൃക്ഷത്തിനെ നിത്യവും പരിപാലിക്കുകയും ജലം അർപ്പിക്കുകയും ദുർഗ്ഗദേവിയെ അശോക പുഷ്പത്താൽ ആരാധിക്കുകയും ചെയ്യുക.