വീട്ടിൽ കറ്റാർവാഴ ഈ ദിശയിൽ പൂത്താൽ ഫലം നല്ലത്‌

കറ്റാർവാഴ പലരുടേയും വീടുകളിൽ കാണുന്ന ഒന്നാണ്. ആരോഗ്യത്തിനും ചർമ, മുടി സംരക്ഷണത്തിനുമെല്ലാം ചേർന്ന ഒന്നാണിത്. എന്നാൽ ഇതിനുപരിയായി വാസ്തുപ്രകാരവും കറ്റാർവാഴയ്ക്ക് പ്രാധാന്യമേറെയുണ്ട്.

author-image
Anagha Rajeev
New Update
a
Listen to this article
0.75x 1x 1.5x
00:00 / 00:00

നാം പലരും വിശ്വാസങ്ങളെ വിശ്വസിയ്ക്കുന്നവരാണ്. നമ്മുടെ ജീവിതം പ്രകൃതിമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. നമ്മുടെ ജീവിതത്തിൽ വരാനിരിയ്ക്കുന്ന നല്ലതും മോശവുമായ കാര്യങ്ങൾ പലപ്പോഴും നേരത്തെ തന്നെ സൂചനകളായി നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. ചില പ്രത്യേക സസ്യങ്ങളും ഇത്തരം സൂചനകൾ നൽകുന്ന ഒന്നാണ്.

കറ്റാർവാഴ പലരുടേയും വീടുകളിൽ കാണുന്ന ഒന്നാണ്. ആരോഗ്യത്തിനും ചർമ, മുടി സംരക്ഷണത്തിനുമെല്ലാം ചേർന്ന ഒന്നാണിത്. എന്നാൽ ഇതിനുപരിയായി വാസ്തുപ്രകാരവും കറ്റാർവാഴയ്ക്ക് പ്രാധാന്യമേറെയുണ്ട്. വാസ്തുപ്രകാരം വീട്ടിൽ വളർത്തേണ്ട സസ്യങ്ങളിൽ ഒന്നാണ് കറ്റാർവാഴ. ഇത് നൽകുന്ന ഗുണങ്ങളും ചില പ്രത്യേക ദിശകളിൽ ഇത് പൂക്കുന്നതിനാൽ ലഭിയ്ക്കുന്ന ഗുണങ്ങളും എടുത്തു പറയേണ്ടതുമാണ്.

കറ്റാർവാഴ പൊതുവേ വീട്ടിൽ പൊസറ്റീവ് ഊർജം നൽകുന്ന ഒന്നാണെന്നാണ് വിശ്വാസം. കറ്റാർവാഴ ചിലപ്പോൾ പൂത്തതായി കാണപ്പെടുന്നു. ഇത് അപൂർവമാണ്. ഇതേറെ ശുഭകരമാണ്. ഭാഗ്യവും ധനവും വർദ്ധിയ്ക്കാൻ പോകുന്നതിന്റെ ലക്ഷണമാണ് ഇത്. ശുഭകരമായ സമയം ആരംഭിയ്ക്കാൻ പോകുന്നതിന്റെ സൂചനയാണിത്. നല്ല കാലവും ഭാഗ്യദായകവുമായ കാര്യങ്ങളും നടക്കുന്നുവെന്നതിന്റെ സൂചനയാണിത്.

ഇത് പ്രധാന വാതിലിന്റെ ഇരുവശത്തുമായാണ് പൂത്തിരിയ്ക്കുന്നതെങ്കിൽ ധനവരവാണ് ഫലമായി പറയുന്നത്. ഗേറ്റിന്റെ സമീപത്താണ് പൂത്തതെങ്കിൽ ശത്രുദോഷം ജീവിതത്തിൽ നിന്നും ഇല്ലാതാകുന്നുവെന്നതിന്റെ സൂചനയാണിത്. വടക്ക് കിഴക്ക് ദിശയിൽ കറ്റാർവാഴ പൂത്താൽ ഈശ്വരാധീനം വർദ്ധിച്ചിരിയ്ക്കുന്നുവെന്നാണ് അർത്ഥം. ചെയ്യാനിരിയ്ക്കുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും എന്നതിന്റെ സൂചനയാണിത്

വടക്ക് ദിശയിൽ ഇത് പൂത്താൽ കടബാധ്യത തീർക്കാൻ ഉളള അവസരങ്ങൾ വരുന്നുവെന്നാണ് സൂചന. കിഴക്ക് ദിശയിലാണ് ഇത് പൂത്തതെങ്കിൽ ആരോഗ്യം വർദ്ധിയ്ക്കുന്നുവെന്നതിന്റെ സൂചനയാണിത്. കിഴക്ക് ദിശയിൽ കറ്റാർവാഴ പൂക്കുന്നത് ആരോഗ്യത്തിന് നല്ല സൂചന ന്ൽകുന്നു. രോഗദുരിതങ്ങൾ അവസാനിയ്ക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. നല്ല സമയം ആരംഭിയ്ക്കാൻ പോകുന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്.

Astrology News