ഭാഗ്യവും സമ്പത്തും തേടിയെത്തും; ഭാഗ്യം പടികടന്നെത്താൻ 5 വഴികൾ

വീട്ടിലെ അക്വേറിയത്തിൽ ഗോൾഡ് ഫിഷുണ്ടാകുന്നത് ദൗർഭാഗ്യം ഇല്ലാതാക്കി സൗഭാഗ്യം കൊണ്ടു വരാൻ നല്ലതാണ്. എട്ടു ഗോൾഡ് ഫിഷും ഒരു കറുത്ത മത്സ്യവും കൂടി ഇതൊടൊപ്പം വേണം. മനക്ലേശവും സമ്മർദ്ദവും കുറയ്ക്കാനും അക്വേറിയം ഉപകരിക്കും.

author-image
Anagha Rajeev
New Update
lotus
Listen to this article
0.75x 1x 1.5x
00:00 / 00:00

ചിലർക്ക് ജീവിതത്തിൽ എപ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. അവർ എല്ലാ കാര്യങ്ങളിലും വിജയിക്കുകയും ചെയ്യും. എന്നാൽ മറ്റു ചിലർക്ക് അങ്ങനെയൊരു ഭാഗ്യം ഇല്ലാതെ പോകാനും സാധ്യതയുണ്ട്. ഒന്നിച്ചു പഠിച്ച പലരും ഉന്നത നിലയിലെത്തുമ്പോൾ ചിലർക്ക് അത് സാധ്യമാകാതെ പോകുന്നതും ഇതേ ഭാഗ്യദോഷം കൊണ്ടാകാം. പഠിക്കാൻ മിടുക്കരല്ലാത്തവരും ഭാഗ്യം കൊണ്ട് വലിയ നേട്ടങ്ങൾ കൈവരിക്കാറുണ്ട്. 

ഭാഗ്യദോഷം തീർക്കാൻ പല വഴികളും നാം തേടാറുണ്ട്. പ്രാർത്ഥനകളും വഴിപാടുകളുമൊക്കെ പരിഹാരമായി പലരും ചെയ്യാറുണ്ട്. ഇത്തരത്തിൽ ദൗർഭാഗ്യം നീങ്ങി ഭാഗ്യം കൈവരിക്കാൻ  ഭാഗ്യസൂക്ത പുഷ്പാഞ്ജലി ദേവീക്ഷേത്രത്തിൽ നടത്തുന്നത് നല്ലതാണ്. കുറച്ച് കല്ലുപ്പ് മുറിയുടെ കിഴക്കേ മൂലയിൽ വയ്ക്കുന്നതിലൂടെ ആ മുറിയിലെ നെഗറ്റീവ് എനർജി നീക്കാൻ സാധിക്കും. ഉപ്പ് ഒരു പാത്രത്തിൽ വയ്ക്കുക. ഈ ഉപ്പ് അലിഞ്ഞു തുടങ്ങിയാൽ എടുത്തുകളയുകയും പുതിയത് അതേ സ്ഥാനത്ത് വീണ്ടും നിറയ്ക്കുകയും വേണം.

ചന്ദനത്തിരി പുകയ്ക്കുന്നതും ദൗർഭാഗ്യത്തെ അകറ്റും.1, 3, 5,7 എന്നിങ്ങനെ വരുന്ന സംഖ്യയിൽ ചന്ദനത്തിരികൾ കത്തിക്കുന്നത് ദൗർഭാഗ്യം നീക്കാൻ മാത്രമല്ല ഐശ്വര്യമുണ്ടാകാനും നല്ലതാണ്. ചരടിൽ കോർത്ത് താക്കോൽ കയ്യിൽ വയ്ക്കുന്നത് ദൗർഭാഗ്യം അകറ്റുമെന്നും മൂന്നു താക്കോലുകൾ ഒന്നിച്ചു സൂക്ഷിക്കുന്നതിലൂടെ ധനം, ആരോഗ്യം, പ്രണയം എന്നിങ്ങനെ മൂന്നു വാതിലുകൾ തുറക്കുമെന്നുമാണ് വിശ്വാസം.

വീട്ടിലെ അക്വേറിയത്തിൽ ഗോൾഡ് ഫിഷുണ്ടാകുന്നത് ദൗർഭാഗ്യം ഇല്ലാതാക്കി സൗഭാഗ്യം കൊണ്ടു വരാൻ നല്ലതാണ്. എട്ടു ഗോൾഡ് ഫിഷും ഒരു കറുത്ത മത്സ്യവും കൂടി ഇതൊടൊപ്പം വേണം. മനക്ലേശവും സമ്മർദ്ദവും കുറയ്ക്കാനും അക്വേറിയം ഉപകരിക്കും. വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഒരു ബൗളിൽ താമര നട്ടുവളർത്തുന്നതും ഭാഗ്യം ഉണ്ടാകാൻ നല്ലതാണ്. കുബേര മൂലയിൽ താമര വളർത്തുന്നത് വീടിന് ഐശ്വര്യം നൽകും.

ഭാഗ്യദോഷത്തിന് പരിഹാരമായി രത്നങ്ങളും ധരിക്കാവുന്നതാണ്. ഭാഗ്യാധിപനായ ഗ്രഹത്തിന് ബലക്കുറവുണ്ടെങ്കിൽ അതിനെ ബലപ്പെടുത്തുന്നത് ഭാഗ്യവർദ്ധനവ് നൽകും. ജാതകപ്രകാരമുള്ള ദോഷങ്ങൾക്ക് പരിഹാരം ചെയ്യുന്നതും ഉത്തമമാണ്.

 

Astrology News