/kalakaumudi/media/media_files/8IP85mOrHFshaOB4Ih0t.jpg)
ഓഗസ്റ്റ് 16ന് സൂര്യൻ കർക്കടകം രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ഈ ദിനത്തിൽ 12 രാശികളെയും സൂര്യന്റെ സംക്രമണം ബാധിക്കും. ചില രാശിക്കാരിൽ ശുഭ ഫലങ്ങളും ചിലർക്ക് അശുഭ ഫലങ്ങളും നൽകുന്നു. ഏതൊക്കെ രാശിക്കാർക്കാണ് സൂര്യ സംക്രമണത്തിലൂടെ നേട്ടങ്ങൾ ലഭിക്കുകയെന്ന് നോക്കാം.
മേടം - മേടം രാശിക്കാർക്ക് ഈ കാലയളവിൽ ആത്മവിശ്വാസം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്. വരുമാനം വർധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
ചിങ്ങം - ജോലി മാറ്റത്തിനോ സ്ഥലം മാറ്റത്തിനോ സാധ്യതയുണ്ട്. നിങ്ങൾക്ക് ആത്മവിശ്വാസം വർധിക്കും. ഉന്നത വിദ്യാഭ്യാസം ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട് വിദേശ യാത്ര വേണ്ടിവരും. കുടുംബത്തിൽ മതപരമായ ചടങ്ങുകൾ നടക്കും. മനസിൽ സമാധാനവും സന്തോഷവും ഉണ്ടാകും.
കന്നി - കുടുംബത്തിൽ സന്തോഷമുണ്ടാകും. മാതാപിതാക്കളിൽ നിന്നുള്ള പിന്തുണയുണ്ടാകും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപര്യം വർധിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും.
ധനു - ധനു രാശിക്കാർക്ക് ഈ കാലയളവിൽ മനസിന് സന്തോഷവും സമാധാനവും ഉണ്ടാകും. വിദ്യാഭ്യാസ കാര്യങ്ങളിൽ വിജയമുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനും മറ്റുമായി വിദേശ യാത്ര വേണ്ടിവരും. ജോലിയിൽ മേലുദ്യോഗസ്ഥരുടെ പൂർണ പിന്തുണയുണ്ടാകും. ജീവിതത്തിൽ വലിയ പുരോഗതി കൈവരിക്കും. വരുമാനം വർധിക്കും.